Begin typing your search above and press return to search.
വിപണി കുതിച്ചു തുടങ്ങി; പിന്നെ കിതപ്പ്

വിദേശ പണവും മികച്ച ക്വാർട്ടർ ഫലങ്ങളും ഓഹരി വിപണിയെ ഇന്നു പുതിയ ഉയരങ്ങളിലെത്തിച്ചു. പക്ഷേ ഒരു മണിക്കൂറിനു ശേഷം വിപണിയുടെ കുതിപ്പ് മാറി.
റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്താൻ ശ്രമിക്കുമെന്ന സൂചനയും കിട്ടാക്കടങ്ങൾ കൂടുമെന്ന അഭ്യൂഹവും ബാങ്ക് ഓഹരികൾക്കു വില താഴ്ത്തി. ഹ്രസ്വകാല പലിശ നിരക്ക് കൂട്ടാവുന്ന വിധത്തിൽ റിവേഴ്സ് റീപോ ലേലം ഈയാഴ്ച നടത്തും.റീപോ, റിവേഴ്സ് റീപോ നിരക്കുകൾ തമ്മിലുള്ള അകലം കുറയ്ക്കാനാണ് ആദ്യം നടപടി എടുക്കുക.
സെൻസെക്സ് 49,000 കടന്നു. നിഫ്റ്റി 14,500 ലക്ഷ്യമിടുകയാണ്. ബാങ്കിംഗ് ഓഹരികളുടെ ഇടിവ് സൂചികകളെ പിന്നീടു താഴ്ത്തി.
ഡോളറിൻ്റെ വിനിമയ നിരക്ക് കൂടി. ഡോളർ 21 പൈസ നേട്ടത്തിൽ 73.45 രൂപയിലാണ് തുടങ്ങിയത്.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം 55.30 ഡോളറിലെത്തി.
സ്വർണം ലോക വിപണിയിൽ വീണ്ടും താഴുകയാണ്. ഔൺസിന് 1830 ഡോളറിലായി വില. വെള്ളി വിലയും ഇടിഞ്ഞു. കേരളത്തിൽ പവനു 320 രൂപ താണ് 36,720 രൂപയായി.
Next Story