കയറിയിറങ്ങി വിപണി; മുത്തൂറ്റ് ഫിനാൻസ് ഓഹരി വില മൂന്നു ശതമാനത്തോളം ഉയർന്നു

പ്രതീക്ഷിച്ചത്ര ആവേശം വിപണി ഇന്നു കാണിക്കുന്നില്ല. മുഖ്യസൂചികകൾ അര ശതമാനത്തോളം ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായി. വീണ്ടും ഉയർന്നു. വീണ്ടും താഴോട്ടു പോയി. മെറ്റൽ, ബാങ്ക്, ഐടി ഓഹരികളാണ് സൂചികകളെ വലിച്ചു താഴ്ത്തുന്നത്. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ രാവിലെ നല്ല നേട്ടമുണ്ടാക്കി.

വിമാന ഇന്ധന വില കൂട്ടിയത് ഇൻ്റർ ഗ്ലാേബ് ഏവിയേഷൻ്റെ വില കുറച്ചു. എന്നാൽ സ്പൈസ്ജെറ്റ് ഓഹരി മറ്റു കാരണങ്ങളാൽ ഉയർന്നു.
ബാങ്കിതര ധനകാര്യ കമ്പനികളുടെ പുതിയ എൻപിഎ (നിഷ്ക്രിയ ആസ്തി) നിർണയ മാനദണ്ഡം നടപ്പാക്കുന്നതു നീട്ടിവയ്ക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇത് എൻബിഎഫ്സികൾക്കു നേട്ടമായി. എം ആൻഡ് എം ഫിനാൻസ് ഏഴു ശതമാനത്തിലധികം കയറി. കഴിഞ്ഞ ദിവസങ്ങളിൽ 20 ശതമാനത്തോളം താണ മണപ്പുറം ജനറൽ ഫിനാൻസ് ഇന്നു ചെറിയ നേട്ടത്തിലായി. പിന്നീടു താണു. കമ്പനിയുടെ മൂന്നാം പാദ ഫലം മോശമായതാണ് വിലയിടിവിനു കാരണം. മുത്തൂറ്റ് ഫിനാൻസ് മൂന്നു ശതമാനത്തോളം ഉയർന്നു.
സ്വർണം രാജ്യാന്തര വിപണിയിൽ 1852 ഡോളറിലായി. കേരളത്തിൽ പവന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.
ഡോളർ 14 പൈസ നഷ്ടത്തിൽ 75.19 രൂപയിലാണു വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it