Begin typing your search above and press return to search.
ഓഹരി വിപണി: നേട്ടം കൈവിട്ടു നഷ്ടത്തിൽ
ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി താമസിയാതെ ചെറിയ നഷ്ടത്തിലായി. മിക്ക ഏഷ്യൻ വിപണികളും വലിയ താഴ്ചയിലേക്കു പോയെങ്കിലും ഇന്ത്യൻ വിപണി പിടിച്ചു നിൽക്കാനാണു തുടക്കത്തിൽ ശ്രമിച്ചത്. പക്ഷേ വിജയിച്ചില്ല. നിഫ്റ്റി 17,500നു താഴോട്ടു നീങ്ങി. ഒരവസരത്തിൽ ഫാർമയും ഹെൽത്ത് കെയറും ഒഴിച്ചുള്ള ബിസിനസ് മേഖലകളെല്ലാം നഷ്ടം കാണിച്ചു. ഐടിയാണ് ഏറ്റവും നഷ്ടം കാണിച്ചത്.
ലാഭത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ടാറ്റാ കെമിക്കൽസ് ഓഹരി എട്ടു ശതമാനത്തിലധികം ഉയർന്നു. 34 ശതമാനം റവന്യു വർധനയിൽ അറ്റാദായം 86 ശതമാനം വർധിപ്പിക്കാൻ കമ്പനിക്കു കഴിഞ്ഞു. മെറ്റൽ, ഓയിൽ - ഗ്യാസ്, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവയിൽ വിൽപന സമ്മർദം കൂടി.
ലാഭം 36 ശതമാനം വർധിപ്പിച്ച സിറ്റി യൂണിയൻ ബാങ്ക് ഓഹരി ആറു ശതമാനത്തോളം കയറി.
ഡോളർ 10 പൈസ താഴ്ചയിൽ 79.56 രൂപയിലാണു രാവിലെ വ്യാപാരം തുടങ്ങിയത്. പിന്നീട് 79.61 വരെ കയറിയിട്ടു വീണ്ടും താണ് 79.47 രൂപ വരെ എത്തി. വീണ്ടും 79.5 നു മുകളിലായി ..ഡോളർ സൂചിക ഇന്നു രാവിലെ 96.31 വരെ കയറിയിട്ട് 96.12 ലേക്കു താഴ്ന്നു. ഇതാണു രൂപയെ സഹായിച്ചത്.
Next Story
Videos