Begin typing your search above and press return to search.
കോവി ഡ് വ്യാപനം : താഴ്ചയിൽ ചാഞ്ചാടി ഓഹരി വിപണി

നഷ്ടത്തിൽ തുടങ്ങി, വീണ്ടും താണു, പിന്നെ അൽപം കയറി. ഇന്നു രാവിലെ ഇന്ത്യൻ വിപണി താഴ്ന്ന നിലവാരത്തിൽ ചാഞ്ചാടി. കോവിഡ് വ്യാപനത്തിൻ്റെ തീവ്രത വിപണിയെ ആശങ്കയിലാക്കി. വാക്സിനേഷൻ വേണ്ടത്ര വേഗത്തിലാകുന്നില്ല എന്നു വിപണി കരുതുന്നു.
മഹാമാരി സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നതും വിപണി ഗൗരവത്തോടെ കാണുന്നു. ഇരട്ടയക്ക് വളർച്ച പ്രതീക്ഷിച്ച സ്ഥാനത്ത് ഒറ്റയക്ക വളർച്ചയേ ഉണ്ടാകൂ എന്നാണു പുതിയ നിഗമനം. അമേരിക്കൻ, ഏഷ്യൻ ഓഹരി വിപണികളിലെ ഉണർവ് ഇന്ത്യയിലേക്കു വരാത്തത് ഈ സാഹചര്യത്തിലാണ്.
ബാങ്ക്, ധനകാര്യ ഓഹരികളാണു താഴ്ചയ്ക്കു മുന്നിൽ. ഫാർമ കമ്പനികൾ നേട്ടമുണ്ടാക്കി.
രൂപ ഇന്നും താണു. ഡോളർ 38 പൈസ വർധിച്ച് 75.25 രൂപയിലാണു തുടങ്ങിയത്.
ക്രൂഡ് ഓയിൽ വില 64.6 ഡോളർ വരെ താണിട്ട് 65.08 ഡോളറിലേക്കു കയറി.
സ്വർണ വില ഔൺസിന് 1793 - 1794 മേഖലയിൽ തുടരുന്നു. കേരളത്തിൽ പവന് 200 രൂപ ഉയർന്ന് 36,080 രൂപയായി. ഫെബ്രുവരി രണ്ടിനു ശേഷം ഇതാദ്യമായാണ് പവൻ 36,000 രൂപയ്ക്കു മുകളിലായത്.
Next Story