Begin typing your search above and press return to search.
ഓഹരി വിപണി ഉയരത്തിലേക്ക്; മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും കയറി
വിപണി ഉയർന്നു തുടങ്ങി; വീണ്ടും ഉയർന്നു; എന്നാൽ ലാഭമെടുക്കൽ സൂചികകളെ വലിച്ചു താഴ്ത്തി. വീണ്ടും ഉയർന്നു. ഏഷ്യൻ വിപണികൾ ഉയർന്നു നിൽക്കുന്നതും ഇന്ത്യൻ വിപണിയെ സഹായിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി ഇന്ന് മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർന്നു. മുഖ്യസൂചികകൾ 0.25 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.5 ശതമാനം കയറി.
ക്രൂഡ് ഓയിൽ വില വർധന ഒഎൻജിസി, ഗെയിൽ, ഓയിൽ ഇന്ത്യ, ഐഒസി, ബിപിസിഎൽ തുടങ്ങിയവയുടെ ഓഹരി വില ഉയർത്തി. ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ നവംബറിൽ ആരംഭിക്കും.
ലോഹങ്ങളുടെ വില ഉയർന്നത് ഹിൻഡാൽകോ, വേദാന്ത, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ തുടങ്ങിയവയുടെ വില മെച്ചപ്പെടുത്തി.
353 രൂപയ്ക്ക് ഐപിഒ നടത്തിയ ആപ്റ്റസ് വാല്യു ഹൗസിംഗ് 347 രൂപയിലാണു ലിസ്റ്റ് ചെയ്തത്. കെംപ്ലാസ്റ്റ് സന്മാർ 531 രൂപയിൽ വ്യാപാരം തുടങ്ങി. 541 രൂപയിലായിരുന്നു ഐപിഒ.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ68.99 ഡോളർ വരെ ഉയർന്നു.
ഡോളർ സൂചിക 93 നു മുകളിലായപ്പോൾ സ്വർണ വില താണു.
1801 ഡോളറിലാണു സ്വർണം. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 35,660 രൂപയായി.
ഡോളർ നിരക്ക് ഏഴു പൈസ താണ് 74.14 രൂപയായി.
Next Story
Videos