Begin typing your search above and press return to search.
ആവേശത്തോടെ വിപണി, ബജറ്റിനു മുമ്പേ കുതിപ്പ്
നിഫ്റ്റി ഐടി രണ്ടര ശതമാനത്തിലേറെ കുതിച്ചു
ബജറ്റിലേക്കു വിപണി ആവേശത്തോടെ കടക്കുകയാണ്. രാവിലെ നല്ല നേട്ടത്തിൽ തുടങ്ങിയ സെൻസെക്സ് താമസിയാതെ - 58,000 നു മുകളിൽ കയറി. നിഫ്റ്റി 17,350 പിന്നിട്ടു. ബാങ്ക് നിഫ്റ്റി 38,000 കടന്നു. പിന്നീട് അൽപം താണു.
ഐടി ഓഹരികൾക്ക് ഇന്നു നല്ല കയറ്റമുണ്ട്. നിഫ്റ്റി ഐടി രണ്ടര ശതമാനത്തിലേറെ കുതിച്ചു. റിയൽറ്റി, ഫാർമ, ഓയിൽ - ഗ്യാസ്, ബാങ്ക് സൂചികകളും നല്ല നേട്ടം കാണിച്ചു.
സ്പെഷാലിറ്റി കെമിക്കലുകൾ നിർമിക്കുന്ന കെംപ്ലാസ്റ്റ് സന്മാർ മൂന്നാം പാദ അറ്റാദായം ഏഴിരട്ടി ആക്കിയതിനെ തുടർന്ന് ഓഹരിവില 13-ലേറെ ശതമാനം വർധിച്ചു. പിവിസി റെസീൻ പേസ്റ്റ് / സസ്പെൻഷൻ, ക്ലോറോ മീഥേയ്നുകൾ, കോസ്റ്റിക് സോഡ തുടങ്ങിയവ കമ്പനിയുടെ പ്രമുഖ ഉൽപന്നങ്ങളാണ്.
മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് ഇൻഫോ എഡ്ജിൻ്റെ ഓഹരി വില ആറിലേറെ ശതമാനം ഉയർന്നു.നൗക്രി, ജീവൻ സാഥി, 99 ഏക്കേഴ്സ് തുടങ്ങിയ പോർട്ടലുകൾ കമ്പനിയുടേതാണ്.
എൽ ആൻഡ് ടിയുടെ മൂന്നാം പാദം പ്രതീക്ഷയിലും മോശമായതും പുതിയ ഓർഡറുകൾ കുറഞ്ഞതും ഓഹരിവില തുടക്കത്തിൽ രണ്ടര ശതമാനം താഴാനിടയാക്കി. പിന്നീടു നേട്ടത്തിലായി.
റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്ക് മൂന്നു ശതമാനത്തോളം താണു.
മൈൻഡ് ട്രീ, ജൂബിലൻ്റ് ഫുഡ്, യുബി ലിമിറ്റഡ്, പിഎസ്പി പ്രോജക്റ്റ്സ്, സിസിഎൽ പ്രൊഡക്റ്റ്സ് തുടങ്ങിയവ ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
സ്വർണം ലോകവിപണിയിൽ 1786 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞു 35,920 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു പോകുകയാണ്. ബ്രെൻറ് ഇനം അൽപം താണ ശേഷം വീണ്ടും 91 ഡോളറിനു മുകളിലായി. ജനുവരിയിൽ ക്രൂഡ് വില 17 ശതമാനം ഉയർന്നു.
ഡോളർ ഇന്നു ദുർബലമായി. 10 പൈസ താണ് 74.94 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.
Next Story
Videos