Begin typing your search above and press return to search.
ഓഹരി വിപണിയിൽ കടുത്ത വിൽപ്പന സമ്മർദ്ദം; വില താഴ്ത്തി അദാനി വിൽമൽ ലിസ്റ്റിംഗ്
ഒരു ആശ്വാസ റാലിയുടെ സൂചന നൽകി വിപണി വ്യാപാരം തുടങ്ങി. പക്ഷേ താമസിയാതെ ഗണ്യമായ താഴ്ചയിലേക്കു വീണു. എന്നാൽ പെട്ടെന്നു തന്നെ തിരിച്ചു കയറി. മുൻപത്തേക്കാൾ ഉയരത്തിൽ എത്തിയ ശേഷം നേട്ടം മുഴുവൻ നഷ്ടപ്പെടുത്തി. വീണ്ടും പല തവണ കയറിയിറങ്ങി.
വലിയ വിൽപന സമ്മർദമാണു വിപണിയിൽ അനുഭവപ്പെടുന്നത്. ബാങ്ക് നിഫ്റ്റിയിലും ചാഞ്ചാട്ടം ദൃശ്യമായി.
ടിവിഎസ് മോട്ടോർ മൂന്നാം പാദ ലാഭവും ലാഭ മാർജിനും പ്രതീക്ഷയേക്കാൾ മികച്ചതായി. ഓഹരിവില എട്ടു ശതമാനത്തോളം കുതിച്ചു.
ഇഷ്യു വിലയായ 230 രൂപയിൽ നിന്നു താഴ്ത്തി 227 രൂപയിൽ ലിസ്റ്റ് ചെയ്ത അഡാനി വിൽമർ പിന്നീട് എട്ടു ശതമാനത്തോളം കയറി.
ഫീനിക്സ് മിൽസ് റിസൽട്ട് പ്രതീക്ഷകളെ മറികടന്നതായി. ഓഹരിവില നാലു ശതമാനത്തോളം കയറി.
ടെക്സ്മാകോ റെയിൽ ലാഭം 92 ശതമാനം താഴ്ന്നു. ഓഹരിവില എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.
എസ്എച്ച് കേൽക്കർ മൂന്നാം പാദ റിസൽട്ട് മോശമായി. ലാഭ മാർജിൻ താണു. ഓഹരി വില ഒരു ശതമാനം താഴ്ന്നു.
പോളിസി ബസാറിൻ്റെ മാതൃകമ്പനി പിബി ഫിൻടെക്മോശം മൂന്നാം പാദ ഫലം പുറത്തിറക്കിയതിനെ തുടർന്ന് ഓഹരി വില മൂന്നു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ത്രൈമാസനഷ്ടം 196 കോടിയിൽ നിന്ന് 298 കോടി രൂപയായി.
സ്വർണം രാജ്യാന്തര വിപണിയിൽ 1823 ഡോളറിലായി. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 36,320 രൂപയായി.
Next Story
Videos