ഉണർവോടെ തുടക്കം; രൂപ വീണ്ടും താഴെ

പ്രതീക്ഷ പോലെ ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. തുടക്കത്തിൽ അര ശതമാനം ഉയർന്ന മുഖ്യസൂചികകൾ പിന്നീടു ചാഞ്ചാടി. രൂപ വീണ്ടും താഴാേട്ടു നീങ്ങി.

ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ ബിസിനസ് മേഖലകളും ഇന്നു തുടക്കത്തിൽ നേട്ടത്തിലാണ്. റിയൽറ്റി, എഫ്എംസിജി, മെറ്റൽ എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു.ബാങ്ക് ഓഹരികളും കയറ്റത്തിലാണ്.
ക്രൂഡ് ഓയിൽ വിലയിടിവ് പെയിൻ്റ് കമ്പനികളെ സഹായിച്ചു. ഏഷ്യൻ, ബെർജർ, കൻസായ് നെരോലാക്, ഷാലിമാർ തുടങ്ങിയവ ഒന്നു മുതൽ മൂന്നു വരെ ശതമാനം കയറി. ടയർ കമ്പനികളായ എംആർഎഫ്, അപ്പോളോ, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ജെകെ ടയർ തുടങ്ങിയവയുടെ വില ഗണ്യമായി മെച്ചപ്പെട്ടു. ക്രൂഡ് വിലയിടിവ് സ്വാഭാവിക റബറിൻ്റെ വില താഴ്ത്തും. ഒപ്പം കൃത്രിമ റബറിൻ്റെ വിലയും കുറയും.
ക്രൂഡ് വിലയിടിവ് ഒഎൻജിസി, ഓയിൽ ഇന്ത്യ, ചെന്നൈ പെട്രോ തുടങ്ങിയവയുടെ വിലയിടിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കു (ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ) വില കൂടി. വിൽപന വിലയിലെ നഷ്ടം കുറയുന്നതു കൊണ്ടാണിത്.
റിസൽട്ട് മോശമായതിനെ തുടർന്ന് എച്ച്സിഎൽ ടെക്നോളജീസിൻ്റെ ഓഹരി വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. മറ്റു പ്രമുഖ ഐടി കമ്പനികൾ നേട്ടത്തിലാണ്.
രൂപ തുടക്കത്തിൽ നേട്ടം കാണിച്ചെങ്കിലും പിന്നീടു ദുർബലമായി. പത്തു പൈസ കുറഞ്ഞ് 79.50 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 79.6350 രൂപയിലേക്കു ഡോളർ കയറി. റിസർവ് ബാങ്കിൻ്റെ പുതിയ നടപടികളെയും വിപണി അവഗണിച്ചു എന്നു ചുരുക്കം.
സ്വർണം ലോകവിപണിയിൽ 1727-1728 ഡോളറിലാണ്r. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 37,360 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it