ഇന്ത്യൻ ഓഹരി വിപണിയെ ബുള്ളുകൾ നയിക്കുന്നു, സെൻസെക്സ് 53,000 ത്തിന് മുകളിൽ

ഏഷ്യൻ കാറ്റിനെ മറികടന്ന് ഇന്ത്യൻ വിപണി ഉയരത്തിൽ തുടങ്ങി. പിന്നീടു കൂടുതൽ ഉയരത്തിലേക്കു കയറി. സെൻസെക്സ് 53,000 നു മുകളിൽ കയറി. നിഫ്റ്റി 15,900-ലേക്ക് അടുക്കുന്നു.

താഴ്ചയിൽ തുടങ്ങിയ ഏഷ്യൻ ഓഹരികൾ വ്യാപാരത്തിൻ്റെ രണ്ടാം പകുതിയിൽ തിരിച്ചു കയറി.
ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി കമ്പനികൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ തുടങ്ങിയവയാണ് ഇന്നു സൂചികകളെ ഉയർത്തിയത്.
ചൈനയുടെ ഏപ്രിൽ-ജൂൺ രണ്ടാം പാദ വളർച്ച പ്രതീക്ഷയിലും താഴെയായി. 8.1 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 7.9 ശതമാനം മാത്രം. ജനുവരി - മാർച്ചിൽ 18.3 ശതമാനം ജിഡിപി വളർച്ച ഉണ്ടായതാണ്. വിലക്കയറ്റവും ലഭ്യതക്കുറവും മലിനീകരണ നിയന്ത്രണങ്ങളും ജിഡിപി വളർച്ചയെ പുറകാേട്ടു വലിക്കുന്നു എന്നാണു നിഗമനം. കയറ്റുമതി ഡിമാൻഡ് വർധിച്ചു നിൽക്കുന്നതാണ് വളർച്ചയെ ഉത്തേജിപ്പിക്കുന്നത്.
നാഷണൽ ഹൈവേ അഥോറിറ്റി ' ദിലീപ് ബിൽഡ് കോൺ ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും താണു.
മികച്ച റിസൽട്ട് പ്രഖ്യാപിച്ച ഇൻഫോസിസ് ടെക്നോളജീസിൻ്റെ ഓഹരി വില ലാഭമെടുക്കലിനെ തുടർന്നു താണു. ഇൻഫി ഓഹരിയുടെ വില ലക്ഷ്യം 1800 രൂപയിലേക്കു ചില ബ്രോക്കറേജുകൾ ഉയർത്തി.
വാഹന സ്റ്റിയറിംഗ് സിസ്റ്റം നിർമാതാക്കളായ ജെ ടെക്റ്റ് ഇന്ത്യയുടെ ഓഹരി വില ഇന്നു 12 ശതമാനത്തോളം കയറി. സോനോ കോയോ സ്റ്റിയറിംഗ് സിസ്റ്റoസ് എന്നായിരുന്നു കമ്പനിയുടെ പഴയ പേര്. മാരുതി കാർ നിർമാണ ശേഷി ഇരട്ടിപ്പിക്കാൻ ഉദ്ദേശിക്കുന്നതു ജെ ടെക്റ്റിന് വലിയ വളർച്ചയക്ക് അവസരം നൽകും. മാരുതിക്കു കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ട്.
ഡോളർ ഇന്നു താഴ്ചയിലാണ്. 11 പൈസ താഴ്ന്ന് 74.48 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
കോട്ടൺ വസ്ത്ര കയറ്റുമതിയിലുള്ള കമ്പനികളുടെ ഓഹരി വില കുതിക്കുകയാണ്. ഹിമത് സിംഗ്ക സീഡ്, വെൽസ്പൺ തുടങ്ങിയവ നേട്ടത്തിൽ മുന്നിട്ടു നിൽക്കുന്നു.
സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1827 ഡോളറിലാണ്.കേരളത്തിൽ പവന് 200 രൂപ കൂടി 36,120 രൂപയായി.
ബ്രെൻറ് ഇനം ക്രൂഡ് ഓയിൽ വില 74.16 ഡോളറിലേക്കു താണു. ക്രൂഡ് ഉൽപാദനം കൂട്ടാനുള്ള സൗദി - യുഎഇ ഒത്തുതീർപ്പ് ഇന്നു പ്രഖ്യാപിക്കും.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it