Begin typing your search above and press return to search.
ഓഹരി വിപണിയിൽ ആദ്യം കയറ്റം, പിന്നെ ഇടിവ്; എഫ്എംസിജി കമ്പനികൾ താഴാേട്ട്
വിപണി മുന്നേറ്റം തുടരുകയാണെന്നു തോന്നിച്ച ശേഷം ഇടിഞ്ഞു. കോവിഡിൻ്റെ പുതിയ വകഭേദത്തെപ്പറ്റി അധികം ആശങ്ക വേണ്ടെന്നു വ്യക്തമായി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചത്തോതു മെച്ചപ്പെട്ടു വരുന്നതിൻ്റെ പുറത്തു വരുന്നതും വിപണിയെ സന്തോഷിപ്പിക്കുന്നു. വ്യവസായങ്ങൾക്കുള്ള ബാങ്ക് വായ്പ വർധിക്കുന്നതായി റിസർവ് ബാങ്കിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം അനുകൂല ഘടകങ്ങളായി ഉണ്ടായിട്ടും വിപണി താണു.സെൻസെക്സ് 296 പോയിൻ്റ് കയറി 58,757-ൽ എത്തിയ ശേഷമാണു താഴോട്ടു വീണത്.
കോവിഡ് ആശങ്കകൾ കുറഞ്ഞത് ഐനോക്സ്, പിവിആർ തുടങ്ങിയ മൾട്ടിപ്ലെക്സ് ഓപ്പറേറ്റർമാരുടെ ഓഹരി വില കൂട്ടി.
മുൻ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ബാങ്കുകൾ രാവിലെ നല്ല നേട്ടത്തിലായിരുന്നു. എന്നാൽ ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ താഴോട്ടു പോയി. ഐടി യിൽ പ്രമുഖ കമ്പനികൾ താഴ്ചയിലാണ്.
ഒക്ടോബർ മാസത്തെ വിൽപനയിൽ നിന്ന് 14 ശതമാനം കുറവാണ് നവംബറിലെ എഫ്എംസിജി വിൽപന എന്ന റിപ്പോർട്ട് ഹിന്ദുസ്ഥാൻ യൂണിലീവർ, നെസ് ലെ, ഐടിസി, എമാമി, ബ്രിട്ടാനിയ, ജ്യോതി ലബോറട്ടറീസ് തുടങ്ങിയവയുടെ വിലയിടിച്ചു. അസംസ്കൃത പദാർഥങ്ങളുടെ വിലക്കയറ്റം മൂലം ഉൽപന്ന വില കൂട്ടിയത് രണ്ടാം പാദത്തിൽ എഫ്എംസിജി വില്‌പന വളർച്ച മൂന്നിലൊന്നാക്കിയിരുന്നു. ഒന്നാം പാദത്തിൽ 36.9 ശതമാനം വളർച്ച ഉണ്ടായിരുന്നത് രണ്ടാം പാദത്തിൽ 12'3 ശതമാനമായി..
ഹോട്ടൽ കമ്പനികൾ ഇന്നും നേട്ടത്തിലാണ്. ഇന്ത്യൻ ഹോട്ടൽസ്. നാലു ശതമാനത്തോളം ഉയർന്നു.
സോണിയുമായുള്ള ലയന നീക്കം പുരോഗമിക്കുന്നത് സീ എൻറർടെയിൻമെൻ്റിൻ്റെ ഓഹരി വില രണ്ടു ശതമാനത്തിലധികംഉയർത്തി.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 70.88 ഡോളറിലെത്തി.
സ്വർണം ലോകവിപണിയിൽ 1771 ഡോളറിലാണ്. കേരളത്തിൽ പവന് 120 രൂപ താണ് 35,560 രൂപയായി.
Next Story
Videos