വിപണി നേട്ടത്തിൽ; ഐടി വീണ്ടും കുതിപ്പിൽ

ഉയർന്നു തുടങ്ങി; വീണ്ടും ഉയർന്നു. വിപണി ഇന്നു രാവിലെ ആത്മവിശ്വാസത്തോടെയുള്ള കയറ്റമാണു കാണിക്കുന്നത്. ഓയിൽ - ഗ്യാസ് ഒഴികെയുള്ള ബിസിനസ് മേഖലകളെല്ലാം നല്ല നേട്ടത്തിലാണ്. ഐടിയും ബാങ്കും ധനകാര്യ സർവീസും കയറ്റത്തിനു മുന്നിൽ നിന്നു. വാഹന കമ്പനികളും കയറ്റത്തിലാണ്.

വ്യാപാരം അരമണിക്കൂർ പിന്നിടും മുമ്പ് നിഫ്റ്റി 17,400 നും സെൻസെക്സ് 58,300 നും മുകളിൽ എത്തി.
ബിഎസ്ഇ ലിമിറ്റഡ് ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് രണ്ട് എന്ന ക്രമത്തിലാണ് ബോണസ്. മൂന്നാം പാദത്തിൽ ബിഎസ്ഇയുടെ അറ്റാദായം 86 ശതമാനം വർധിച്ചു.
നവംബറിനു ശേഷം താഴ്ചയിലായിരുന്ന അപ്പോളോ ഹോസ്പിറ്റൽസ് ഇന്ന് മൂന്നര ശതമാനം ഉയർന്നു.
ഗുജറാത്ത് ഗ്യാസും മഹാനഗർ ഗ്യാസും മോശപ്പെട്ട മൂന്നാം പാദ റിസൽട്ടാണു എന്നു വിട്ടത്. രണ്ടു കമ്പനികളുടെയും ഓഹരി വില അഞ്ചു ശതമാനത്തിലധികം താഴാേട്ടു നീങ്ങി. അതേ സമയം ഇന്ദ്രപ്രസ്ഥ ഗ്യാസിൻ്റെ ഓഹരി വില നാലു ശതമാനം ഉയർന്നു.
ഇന്നലെ ലിസ്റ്റ് ചെയ്ത അഡാനി വിൽമർ ഇന്നു രാവിലെ 16 ശതമാനം ഉയർന്നു. ഇന്നലെയും 16 ശതമാനം നേട്ടം ഓഹരിക്കുണ്ടായിരുന്നു.
ജനുവരി പകുതിക്കു ശേഷം താഴ്ചയിലായിരുന്ന ചംബൽ ഫെർട്ടിലൈസേഴ്സ് ഇന്നു മൂന്നര ശതമാനം ഉയർന്നു. സുവാരി അഗ്രാേ കെമിക്കൽസ് ഓഹരി ഇന്ന് ഏഴു ശതമാനത്തിലധികം ഉയർന്നു.
മികച്ച റിസൽട്ടിനെ തുടർന്ന് ആസ്റ്റർ ഡിഎം ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്നു.
സ്വർണവില രാജ്യാന്തര വിപണിയിൽ 1828 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 120 രൂപ വർധിച്ച് 36,440 രൂപ ആയി. ജനുവരി 26 നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it