ഇന്ത്യൻ ഓഹരി വിപണി തകർച്ചയിൽ; രൂപയും താഴോട്ട്

ആശങ്ക യാഥാർഥ്യമായി. ഓഹരികൾ ഇടിഞ്ഞു. ഐടി കമ്പനികളുടെ നേതൃത്വത്തിൽ എല്ലാ ബിസിനസ് മേഖലകളും താഴാേട്ടു പോയി. സെൻസെക്സ് 57,000-നും നിഫ്റ്റി 17,000-നും താഴെ എത്തിേ. മുഖ്യസൂചികകൾ ഒരിടയ്ക്കു രണ്ടു ശതമാനം താഴ്ചയിലായിരുന്നു. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു.

രൂപയും ഇടിഞ്ഞു. ആഴ്ചകൾക്കു ശേഷം ഡോളർ 75 രൂപയ്ക്കു മുകളിലായി.
ഏഷ്യൻ വിപണികൾ രണ്ടു മുതൽ മൂന്നു വരെ ശതമാനം താഴ്ന്ന ശേഷമാണ് ഇന്ത്യൻ വിപണിയിൽ വ്യാപാരമാരംഭിച്ചത്.
റിയൽറ്റി, ഐടി, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകളാണ് ഏറ്റവും കൂടുതൽ താഴോട്ടു നീങ്ങിയത്.
ന്യൂ ജെൻ കമ്പനികൾക്ക് ഇന്നും ക്ഷീണമാണ്. സൊമാറ്റോ ഏഴു ശതമാനവും കാർ ട്രേഡ് അഞ്ചു ശതമാനവും നൈകാ നാലു ശതമാനവും വരെ ഇടിഞ്ഞു. പേയ്ടിഎം, പിബി ഇൻഫോ തുടങ്ങിയവയും താണു. അമേരിക്കയിൽ ന്യൂ ജെൻ കമ്പനികൾക്ക് ഈ ദിവസങ്ങളിൽ വലിയ തിരിച്ചടി നേരിടുന്നുണ്ട്.
ബ്രോക്കറേജുകൾ ടാർഗറ്റ് വില ഉയർത്തിയതിനെ തുടർന്ന് ആദ്യം ഉയർന്ന മാരുതി സുസുകി ഓഹരികൾ പിന്നീടു താഴോട്ടു പോയി.
ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഇക്ര (Icra) മൂന്നാം പാദത്തിൽ വരുമാനം അഞ്ചു ശതമാനവും ലാഭം 28 ശതമാനവും ഗണ്യമായി വർധിപ്പിച്ചു. ഓഹരി വില ഒൻപതു ശതമാനം കൂടി.
ടൊറൻ്റ് ഫാർമയുടെ മൂന്നാം പാദം മോശമായി. യുഎസ് വിപണിയിൽ കമ്പനിക്കു തിരിച്ചടി. ഓഹരി 15 ശതമാനം താണു.
വിൽപനയും ലാഭ മാർജിനും കുറഞ്ഞ ഫിനാേലെക്സ് ഇൻഡസ്ട്രീസിൻ്റെ ഓഹരിവില എട്ടു ശതമാനം ഇടിഞ്ഞു.
വായ്പാ വിതരണം ഇരട്ടിയിലേറെ ആയിട്ടും ലാഭം താഴ്ന്നതിനാൽ കാൻഫിൻ ഹോംസിന്‌ വില അഞ്ചു ശതമാനം വരെ കുറഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയായ ഇന്ത്യാ മാർട്ട് ഇൻ്റർമെഷ് ഓഹരികൾ ഇന്ന് ആറു ശതമാനത്തിലധികം താണു. കഴിഞ്ഞ ദിവസം ലാഭവും വരുമാനവും കുറഞ്ഞ മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ശേഷം ഓഹരിവില 27 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ആഗോള വിപണിയിൽ സ്വർണ വില 1816 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 36,400 രൂപയായി.
ഡോളർ ഇന്നും നേട്ടമുണ്ടാക്കി. 40 പൈസ നേട്ടത്തിൽ 75.18 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it