Begin typing your search above and press return to search.
സൂചികകള്‍ പച്ചയില്‍ തന്നെ, ഓഹരി വിപണിയില്‍ ആശ്വാസറാലി
യൂക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ചെറിയ നഷ്ടത്തില്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ ആശ്വാസറാലി. രാവിലെ 332 പോയ്ന്റ് ഉയര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് സൂചിക പച്ചയില്‍ തന്നെ തുടരുകയാണ്. നിഫ്റ്റി സൂചികയും 102 പോയ്ന്റ് ഉയര്‍ച്ചയോടെയാണ് ഇന്ന് വ്യാപാരം തുങ്ങിയത്.
യൂക്രെയ്ന്‍ പ്രതിസന്ധി ലോക വിപണികളെ ബാധിക്കുന്ന രീതിയില്‍ രൂക്ഷമാകുന്നില്ലെന്നാണ് കരുതുന്നത്. 57,631 പോയിന്റോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് സൂചിക ആദ്യത്തില്‍ നേരിയ താഴ്ചകളിലേക്ക് പോയെങ്കിലും 11.40 ഓടെ 57,673 ലെത്തി.
മേഖലാ വിഭാഗത്തില്‍ മിക്കവയും പച്ചയില്‍ തന്നെയാണ്. പിഎസ്യു ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. റിയല്‍റ്റി മേഖല മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നത് ഈ രംഗത്തെ നിക്ഷേപകര്‍ക്ക് ആശ്വാസമായി.
മെറ്റല്‍ സൂചിക 0.68 ശതമാനം, ഓട്ടോ സൂചിക 0.62 ശതമാനം, ഫാര്‍മ സൂചിക 0.90 ശതമാനം, ഹെല്‍ത്ത് കെയര്‍ സൂചിക 1.05 ശതമാനം തുടങ്ങിയ മേഖലകളും മികച്ച പ്രകടനവുമായി രംഗത്തുണ്ട്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് എന്നിവ ഓരോ ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
കമ്പനികളില്‍ കൊടക് മഹീന്ദ്ര ബാങ്കാണ് മികച്ച പ്രകടനം നടത്തുന്നത്. 1,896 രൂപയുള്ള ഓഹരി വില 54 രൂപയോളം ഉയര്‍ച്ചയിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. അദാനി പവര്‍, ഐഒഎല്‍ കെമിക്കല്‍സ്, എല്‍ജി എക്വിപ്മെന്റ്സ് എന്നിവയാണ് വിപണിയില്‍ മുന്നേറുന്ന മറ്റ് കമ്പനികള്‍.
Next Story
Videos