വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങള്‍ക്ക് ഡിമാന്‍ഡ്, ഈ ഓഹരി 19 ശതമാനം ഉയർന്നേക്കാം

അലൂമിനിയം ഡൈ കാസ്റ്റിംഗ് മെഷീനുകള്‍ ഉല്‍പ്പാദിപ്പിച്ച് 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍ഡ്യൂറന്‍സ് ടെക്‌നോളോജിസ് (Endurance Technologies Ltd) ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്ക് വിവിധ ഘടകങ്ങള്‍ നിര്‍മിക്കുന്ന വലിയ ആഗോള സ്ഥാപനമായി മാറിയിരിക്കുന്നു. 2022-23 ലെ മാര്‍ച്ച് പാദ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് പ്രതീക്ഷ. അതിനുള്ള കാരണങ്ങള്‍ ഇവയാണ്:

1. 2022-23 ല്‍ ഏകീകൃത വരുമാനം 7.5% വര്‍ധിച്ച് 2,230 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം 11% വര്‍ധിച്ച് 285 കോടി രൂപയായി. ആഭ്യന്തര, യൂറോപ്യന്‍ യൂണിയന്‍ ബിസിനസില്‍ മാര്‍ജിന്‍ മെച്ചപ്പെട്ടു.

2. യൂറോപ്യന്‍ യൂണിയന്‍ മേഖലയില്‍ നിന്നുള്ള ബിസിനസില്‍ ഏഴ് ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. ഊര്‍ജ ചെലവുകള്‍ 37 ശതമാനവും പ്രകൃതി വാതക ചെലവുകള്‍ 42 ശതമാനവും കുറഞ്ഞു.

3. 2022-23 ല്‍ 935 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു - മഹീന്ദ്ര & മഹീന്ദ്ര, ഹീറോ മോട്ടോര്‍സ്, ഹോണ്ട, എതര്‍ (Ather) തുടങ്ങിയ കമ്പനികളില്‍ നിന്നാണ് ഇത് ലഭിച്ചത്.

4. വൈദ്യുത വാഹനങ്ങള്‍ക്ക് ഘടകങ്ങള്‍ നല്‍കാനായി 600 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു -ഹീറോ ഇലക്ട്രിക്ക്, ആംപിയര്‍, എതര്‍ (Ather) എന്നീ കമ്പനികളാണ് ബിസിനസ് നല്‍കിയത്.

5. ഇറ്റാലിയന്‍ സര്‍ക്കാര്‍ വൈദ്യുത വാഹന നിര്‍മാണത്തിന് നല്‍കുന്ന അനൂകൂല്യങ്ങള്‍ കുറച്ചാലും ഊര്‍ജ ചെലവുകള്‍ കുറയുന്നത് കൊണ്ട് മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

6. ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും സാധ്യതകള്‍ ഉണ്ട്.

7. യൂറോപ്യന്‍ വിപണിയില്‍ അലുമിനിയം ഡൈ കാസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് ഡിമാന്‍ഡ് നിലനില്‍ക്കുന്നത് കമ്പനിക്ക് പോസിറ്റീവ് ഘടകമാണ്.

8. 2022 മെയ് മാസമാണ് മാക്സ്വെല്‍ എനര്‍ജി കമ്പനി ഏറ്റെടുത്തതിലൂടെ വൈദ്യുത വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന ബിസിനസിലേക്ക് കമ്പനി കടന്നത്.

പാസഞ്ചര്‍ വാഹന വിപണിയില്‍ നിന്നുള്ള ഡിമാന്‍ഡ്, ഊര്‍ജ ചെലവുകള്‍ കുറയുന്നത്, അനുകൂലമായ കറന്‍സി വിനിമയ നിരക്കുകള്‍ എന്നിവ പരിഗണിച്ചാല്‍ എന്‍ഡ്യൂറന്‍സ് ടെക്നോളജീസിന് മെച്ചപ്പെട്ട വളര്‍ച്ച സാഹചര്യം മുന്നിലുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 1650 രൂപ

നിലവില്‍ - 1388 രൂപ


(Stock Recommendation by Motilal Oswal Investment Services)

Related Articles

Next Story

Videos

Share it