പ്രതിവാര ഓഹരി നിര്‍ദേശം; 40 % ഉയർച്ച പ്രതീക്ഷിക്കാവുന്ന എഞ്ചിനിയറിംഗ് കമ്പനി, 28 % സാധ്യതയുള്ള ഫിനാൻസ് കമ്പനി

കഴിഞ്ഞ ഒരു മാസത്തിൽ വിദേശ ഇൻസ്റ്റിറ്യുഷണൽ നിക്ഷേപകർ (FIIs) 5.5 ശതകോടി ഡോളർ ഇന്ത്യൻ ഓഹരി വിപണിയിൽ ഇറക്കി. നിഫ്റ്റി സർവകാല റെക്കോർഡ് തലത്തിൽ എത്തി -18761. നവംബറിൽ ഓട്ടോയും, ഫാർമ മേഖല ഒഴികെയുള്ള സൂചികകൾ മുന്നേറി. നിലവിൽ നിക്ഷേപകർക്ക് മികച്ച ആദായം പ്രതീക്ഷിക്കാവുന്ന അഞ്ചു ഓഹരികൾ ഏതെല്ലാം എന്ന് അറിയാം;

1. പ്രജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Praj Industries Ltd) +40 %

പൂനെയിൽ 1985 സ്ഥാപിച്ച പ്രജ് ഇൻഡസ്ട്രീസ് നേട്ടങ്ങൾ കൈവരിച്ച വ്യാവസായിക ബയോടെക്‌നോളജികമ്പനിയാണ്. പരിസ്ഥിതി, ഊർജം, കാർഷിക പ്രക്രിയ (agri process) തുടങ്ങിയവയാണ് പ്രധാന പ്രവർത്തന മേഖലകൾ. 75 രാജ്യങ്ങളിൽ സാന്നിധ്യം ഉണ്ട്. ധാന്യം അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികൾ കൂടുതൽ വളർച്ച ഉള്ളത് കൊണ്ട് പഞ്ചസാര സീസണുമായി ബന്ധപ്പെട്ടല്ല ബിസിനസ് നടക്കുന്നത്. അതിനാൽ ഉൽപ്പാദന ശേഷി വർഷം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുന്നു. പെട്രോളിൽ എത്തനോൾ ചേർക്കുന്നത് ഇതുവരെ ഏറ്റവും ഉയർന്ന നിരക്കായ 10 % കൈവരിച്ചിട്ടുണ്ട്. കംപ്രസ്ഡ് ബയോഗ്യാസിന് (CBG) ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയർത്തിയിട്ടുണ്ട് . സി എൻ ജി വില സൂചികയായി കണക്കാക്കിയാണ് സി ബി ജി വില നിശ്ചയിക്കുന്നത്.

ജൈവ ഊർജ മേഖലയിൽ ആഭ്യന്തര വിപണിയിൽ ശക്തമായ വളർച്ച നേടിയിട്ടുണ്ട്. എത്തനോൾ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കമ്പനിയുടെ വളർച്ചക്ക് അനുകൂലമാകുന്നു. 2021 -22 ൽ വരുമാനം, അറ്റാദായം എന്നിവയിൽ വളർച്ച ഉണ്ടായിട്ടുണ്ട്. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 64.64 % വർധിച്ച് 876.58 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭം 28 % വർധിച്ച് 65.78 കോടി രൂപയായി.

പുതിയ ഓർഡറുകൾ ലഭിച്ചതിൽ 32 % വർധനവ് രേഖപ്പെടുത്തി -981 കോടി രൂപ. പ്രധാന അപകട സാധ്യതകൾ (Key Risks): ഉരുക്ക് വില വർധനവ്, അസംസ്‌കൃത വസ്‌തുക്കളുടെ വിലയിൽ ചാഞ്ചാട്ടം, റഷ്യ-യുക്രയ്ൻ യുദ്ധം യൂറോപ്യൻ ഡിമാൻഡിനെ ബാധിക്കുന്നത്.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 550 രൂപ

നിലവിൽ - 377.95 രൂപ

2.ബജാജ് ഫിനാൻസ് (Bajaj Finance Ltd ) +28 %

വിവിധ തരത്തിലുള്ള കൺസ്യൂമർ വായ്‌പകൾ നൽകുന്ന ഏറ്റവും വലിയ എൻ ബി എഫ് സി യാണ് ബജാജ് ഫിനാൻസ്

2022 -23 സെപ്റ്റംബർ പാദത്തിൽ ആസ്തികളിൽ 31 % വളർച്ച നേടി. ഗ്രാമീണ മേഖലയിൽ വായ്‌പകൾക്ക് ഡിമാൻഡ് വർധിച്ചു. ഉപഭോക്താക്കളുടെ എണ്ണത്തിൽ 20 % വർധനവ് ഉണ്ടായി. നടപ്പ് സാമ്പത്തിക വര്ഷം 11 ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടാൻ സാധിക്കും. സ്വർണ വായ്‌പ ബിസിനസ് ഊർജിത പെടുത്തുകയാണ്. അറ്റ നിഷ്ക്രിയ ആസ്തികൾ 0.4 %, വായ്‌പ ചെലവുകൾ 1.5 ശതമാനമായി കുറഞ്ഞു. അറ്റ പലിശ മാർജിനിൽ കുറവ് വരാൻ സാധ്യത ഉണ്ടെങ്കിലും ഫീ വരുമാനം വർധിക്കുന്നത് കൊണ്ട് കമ്പനിയുടെ മൊത്തം വളർച്ച മെച്ചപ്പെടും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 8600 രൂപ

നിലവിൽ - 6,661 രൂപ

3. പി എൻ സി ഇൻഫ്രാ ടെക്ക് ലിമിറ്റഡ് (PNC Infratech Ltd) +23 %

നിർമാണ മേഖലയിൽ ഹൈവെകൾ, പാലങ്ങൾ, എയർപ്പോർട്ട് റൺവേ കൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനിയാണ് 1999 ൽ സ്ഥാപിച്ച പി എൻ സി ഇൻഫ്രാ ടെക്ക്. 2022 ജൂണിലെ കണക്ക് പ്രകാരം 19,621 കോടി രൂപയുടെ ഓർഡറുകൾ ഉണ്ട് (2021 -22 വരുമാനത്തിൻറ്റെ മൂന്ന് ഇരട്ടി). വലിയ ഓർഡറുകൾ ഉള്ളതിനാൽ 2020 -21 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 17% സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നത് കൊണ്ട് നിർമാണ കമ്പനികളുടെ വളർച്ചക്ക് അനുകൂല സാഹചര്യമാണ്. പദ്ധതികൾ കാര്യക്ഷമതയോടും സമയ ബന്ധിതമായും പൂർത്തീകരിക്കാൻ സാധിക്കുന്നത് കൊണ്ട് കമ്പനിക്ക് കൂടുതൽ ഓർഡർ കിട്ടുന്നുണ്ട്. ഈ സാമ്പത്തിക വർഷവും, അടുത്ത സാമ്പത്തിക വർഷവും 8000 -10,000 കോടി രൂപയുടെ പുതിയ ഓർഡറുകൾ പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 340 രൂപ

നിലവിൽ - 265 രൂപ

4.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) +23 %

ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പകൾ നൽകിയതിൽ 21 % വളർച്ച രേഖപ്പെടുത്തി. ചെറുകിട ഇടത്തരം വ്യവസായ വായ്‌പകൾ 13 %, ഹോൾ സെയിൽ വായ്‌പകൾ 21 %, റീറ്റെയ്ൽ 19 %, കാർഷിക വായ്‌പകൾ 11%, ഭവന വായ്‌പകൾ 15 % വർധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തികൾ 3 .9 %. ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ്, റീറ്റെയ്ൽ ബ്രോക്കിങ് എന്നിവയിൽ നിന്ന് സ്ഥിരമായ ആദായം ലഭിക്കുന്നുണ്ട്.

2022-23 മുതൽ 2024-25 കാലയളവിൽ ഓഹരിയിൽ നിന്നുള്ള ആദായം 16.5 ശതമാനം പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -740 രൂപ

നിലവിൽ - 616 രൂപ


( Stock Recommendation by Axis Securities )

Related Articles
Next Story
Videos
Share it