10 മുതല്‍ 12 ശതമാനം വരെ ബിസിനസ് വളര്‍ച്ച, ഗവേഷണച്ചെലവ് വര്‍ധിക്കുന്നു, അലംബിക് ഫാര്‍മ ഓഹരി ഉയരുമോ?
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മ കമ്പനിയാണ് അലംബിക് ഫാര്‍മ (Alembic Pharmaceuticals Ltd). 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 14 % വര്‍ധിച്ച് 1475 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 231 കോടി, അറ്റാദായം 23 % കുറഞ്ഞു - 133 കോടി രൂപയായി. ഇന്ത്യന്‍ വിപണിയില്‍ 10 -12 % വാര്‍ഷിക ബിസിനസ് വളര്‍ച്ച പ്രതീക്ഷിക്കുന്നു. അമേരിക്ക ഒഴികെ ഉള്ള വിദേശ വിപണികളില്‍ 10-15 % വളര്‍ച്ച പ്രതീക്ഷിക്കുന്നു. അവിടെ മെച്ചപ്പെട്ട മാര്‍ജിനും ലഭിക്കുന്നുണ്ട്. ഗള്‍ഫ് സഹകരണ രാജ്യങ്ങള്‍, തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.
അലെഓര്‍ (Aleor) എന്ന കമ്പനിയെ അലംബിക്കില്‍ ലയിപ്പിച്ചു- ഈ കമ്പനിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവുകള്‍ വര്‍ധിക്കുന്നുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ ഗവേഷണ ചെലവ് 151.49 കോടി രൂപ. പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ ചെലവ് ഉണ്ട്. ഇതെല്ലം മാര്‍ജിനില്‍ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.
ഗവേഷണത്തിന് ചെലവ് വര്‍ധിക്കുന്നെങ്കിലും വലിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഇല്ല. 2022 -23 ല്‍ മൊത്തം ഗവേഷണ ചെലവ് 600 കോടി രൂപ. 2023 -24 ല്‍ മൊത്തം ചെലവ് 550 കോടി രൂപ. 250 കോടി രൂപയുടെ വാര്‍ഷിക മൂലധന ചെലവ് ഭാവിയില്‍ പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ വിപണിയില്‍ വിറ്റഴിയാന്‍ വളരെ അധികം മരുന്നുകള്‍ കെട്ടികിടപ്പുണ്ട്. മരുന്നുകള്‍ കാലാവധിക്ക് മുന്‍പ് വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് കമ്പനികള്‍. അമേരിക്കന്‍ വിപണിയില്‍ അലംബിക്കിന് ത്രൈമാസ അടിസ്ഥാനത്തില്‍ 45 -50 ദശലക്ഷം ഡോളര്‍ വിറ്റുവരവ് ഹ്രസ്വ കാലയളവില്‍ നേടാന്‍ കഴിയും. ദീര്‍ഘ കാലയളവില്‍ 350 -400 ദശലക്ഷം ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യം.
4700 മെഡിക്കല്‍ റെപ്പുമാര്‍ കമ്പനിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. ഇത് 5000 മായി ഉയര്‍ത്തും. മൃഗ ആരോഗ്യ ബിസിനസില്‍ 500 പേരെ നിയോഗിച്ചിട്ടുണ്ട്, ബിസിനസ് വളര്‍ച്ച 30 %. കോഴി വളര്‍ത്തല്‍, വലിയ മൃഗങ്ങളുടെ വിപണികളെ ലക്ഷ്യം വെച്ചാണ് ഉല്‍പ്പനങ്ങള്‍ ഇറക്കുന്നത്.
പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ബ്രേക്ക് ഈവന്‍ (ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ -break even) ആകാന്‍ 550 കോടി രൂപയുടെ വില്‍പ്പന നടക്കണം.
ഗവേഷണ ചെലവുകള്‍, പുതിയ ഉല്‍പ്പാദന ചെലവുകള്‍ എന്നിവ കൂടിയത് കൊണ്ട് മാര്‍ജിനില്‍ സമ്മര്‍ദ്ധം ഉണ്ടാകുമെങ്കിലും ശരാശരി 10 % ബിസിനസ് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസം കമ്പനിക്ക് ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -641 രൂപ
നിലവില്‍ - 600 രൂപ
Stock Recommendation by Nirmal Bang Research.
stock recommendation alembic pharmaceuticals