ബ്രോക്കിംഗ് വരുമാനത്തില്‍ മികച്ച വളര്‍ച്ച, ദശലക്ഷത്തില്‍ അധികം ഉപഭോക്താക്കള്‍: ഏഞ്ചല്‍ വണ്‍ ഓഹരികള്‍ പരിഗണിക്കാം

  • നേരത്തെ ഏഞ്ചല്‍ ബ്രോക്കിംഗ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഏഞ്ചല്‍ വണ്‍ (Angel One Ltd) ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമാണ്.
  • 2022 -23 ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. ബ്രോക്കിംഗ്് വരുമാനം 56.4 % വര്‍ധിച്ച് 355.7 കോടി രൂപയായി. മൊത്തം വരുമാനം 44.7 % വര്‍ധിച്ച് 686.5 കോടി രൂപയായി.
  • മൊത്തം ബ്രോക്കിങ് വരുമാനത്തില്‍ 81 % വിഹിതം ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍സിലും ക്യാഷ് വിഭാഗത്തില്‍ 14 %ശതമാനവു മായിരുന്നു . മൊത്തം ഉപഭോക്താക്കളുടെ എണ്ണം 10 ദശലക്ഷം കവിഞ്ഞു. പുതുതായി 13 ലക്ഷം ഉപഭോക്താക്കളെ ലഭിച്ചു. മൂന്ന് വര്‍ഷത്തില്‍ അധികമായി ഫ്‌ലാറ്റ് ബ്രോക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത് കൊണ്ട് മികച്ച വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു.
  • ജീവനക്കാരുടെ ചെലവ് 8 % വര്‍ധിച്ചെങ്കിലും മാര്‍ക്കറ്റിങ് ചെലവുകള്‍ നിയന്ത്രിച്ച് പ്രവര്‍ത്തന ചെലവ് നിയന്ത്രിക്കാന്‍ സാധിച്ചു. പലിശക്കും, നികുതിക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 5 % വര്‍ധിച്ച് 52.4 ശതമാനമായി.
  • ഉപഭോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. സൂപ്പര്‍ ആപ്പ് ഐ ഒ എസ് സംവിധാനത്തില്‍ നടപ്പാക്കിയതിന് ശേഷം 2022 -23 മൂന്നാം പാദത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാക്കും. ഐ ഒ എസ്സില്‍ 30 % സജീവ ഉപഭോക്തൃ അടിത്തറ നേടി കഴിഞ്ഞു.
  • കഴിഞ്ഞ 9 മാസങ്ങളിലായി റീറ്റെയ്ല്‍ നിക്ഷേപകര്‍ എന്‍ എസ് ഇ യില്‍ ക്യാഷ് വിഭാഗത്തില്‍ 1,40,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മൊത്തം ഓഹരികളുടെ 9 .7 % റീറ്റെയ്ല്‍ നിക്ഷേപകരുടെ കൈയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷം 6.9 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓഹരിയില്‍ റീറ്റെയ്ല്‍ നിക്ഷേപകരുടെ കുതിപ്പ് ബ്രോക്കിങ് കമ്പനികള്‍ക്ക് അനുകൂലമാണ്.
  • നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കാന്‍ ഏഞ്ചല്‍ ബീ ആപ്പ് വഴി സാധ്യമാകും. പുതിയ ഉപഭോക്താക്കളെ ലഭിച്ചിരിക്കുന്നത് രണ്ടും, മൂന്നും നിര (tier2,3) നഗരങ്ങളില്‍ നിന്നാണ്. ഓഹരി വിപണിയുടെ ആഴം വര്‍ധിക്കുന്ന സൂചനയാണ് ഇത് നല്‍കുന്നത്.
  • ഫ്‌ലാറ്റ് ഫീസ് ചുമത്തപ്പെടുന്ന ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം 1.7 ഇരട്ടി വര്‍ധിച്ചു മൊത്തം വരുമാനത്തിന്റെ 84 ശതമാനമായി.
  • റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവ്, ഓഹരി നിക്ഷേപം വര്‍ധിക്കുന്നത് ,മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഏഞ്ചല്‍ ഒണ്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 2020 രൂപ
നിലവില്‍ 1630 രൂപ.
(Stock Recommendation by HDFC Securities).


Related Articles
Next Story
Videos
Share it