ഉപ്പ് കയറ്റുമതിയില്‍ ഒന്നാമത്: ഈ ഓഹരി ഉയരുമോ?

ചെന്നൈ ആസ്ഥാനമായി രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് (Archean Chemical Industries) ഇപ്പോള്‍ വ്യാവസായിക ഉപ്പ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഗുജറാത്തിലെ റൺ ഓഫ് കച്ച് (Rann of Kutch) എന്ന ഉപ്പളങ്ങളില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നത്.

35 കിലോമീറ്റര്‍ അകലെ ഹാജിപ്പൂര്‍ എന്ന സ്ഥലത്താണ് ഉല്‍പ്പാദന കേന്ദ്രം. ബ്രോമിന്‍, വ്യാവസായിക ഉപ്പ്, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് പ്രധാന ഉല്‍പന്നങ്ങള്‍.

മാര്‍ച്ച് ആദ്യം ഓഹരി വിലയില്‍ കുതിപ്പ് ഉണ്ടായി. തിരുത്തലിന് ശേഷം വീണ്ടും ഓഹരി കയറുകയാണ്. ഇനിയും 20% ഉയരാന്‍ സാധ്യത ഉണ്ട്, കൂടുതല്‍ വിവരങ്ങള്‍ അറിയാം.

1. ബ്രോമിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 2020-21 ല്‍ 10,000 ടണ്ണില്‍ നിന്ന് 28500 ടണ്ണായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് 14000 ടണ്‍ ശേഷി കൂടി വര്‍ധിപ്പിക്കുന്നു. വ്യാവസായിക ഉപ്പിന്റ്റെ ഉല്‍പ്പാദന ശേഷിയും വര്‍ധിപ്പിക്കുന്നു. എണ്ണ, പ്രകൃതി വാതക വ്യവസായങ്ങളിലാണ് വ്യാവസായിക ഉപ്പ് സാധാരണയായി ഉപയോഗിക്കുന്നത്.

സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് വളം നിര്‍മാണത്തിന്. ഇതിനെല്ലാം കയറ്റുമതി വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നുണ്ട്. ബ്രോമിന്‍ ഉപയോഗിക്കുന്നത് രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, ഫാര്‍മ, ടെക്‌സ്റ്റൈല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വ്യവസായങ്ങളിലാണ്.

2. ബ്രോമിന്‍ ഡെറിവേറ്റീവുകള്‍ ഉത്പാദിപ്പിക്കാനായി 250 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നു. പുതിയ ഉത്പന്നങ്ങള്‍ അഗ്‌നിശമനത്തിന് ഉപയോഗിക്കുന്നതാണ്. ആഗോള വിപണിയില്‍ മുന്നേറ്റം നടത്താന്‍ നൂതന ഉത്പ്പന്നങ്ങള്‍ക്ക് സാധിക്കും.

3. 2022 -23 മുതല്‍ 2024 -25 കാലയളവില്‍ വരുമാനത്തില്‍ 29%, നികുതിക്കും പലിശക്കും മുന്‍പുള്ള ആദായത്തില്‍ 26 % സംയുക്ത വാര്‍ഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കും.

4. ഊര്‍ജ ചെലവുകള്‍ കുറയ്ക്കാനായി സൗരോർജവും മറ്റ് പുനരുപയോഗ ഊർജ സ്രോതസുകളും ഉപയോഗപ്പെടുത്തും.

5. 13 രാജ്യങ്ങളിലായി 18 വ്യാവസായിക ഉപഭോക്താക്കള്‍ ഉണ്ട്-ഇവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 750 രൂപ

നിലവില്‍ - 630.35

Stock Recommendation by IIFL Securities

Equity investing is subject to market risk. Always do your own research before investing.

Related Articles
Next Story
Videos
Share it