മികച്ച വളര്‍ച്ചയോടെ മുന്നോട്ട് പോകുന്ന പൊതുമേഖല ബാങ്ക്, ഈ ഓഹരി ഇനിയും 17 ശതമാനം ഉയരാം

പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിയില്‍ കഴിഞ്ഞ ത്രൈമാസത്തില്‍ 40 % വരെ ഉയര്‍ച്ച ഉണ്ടായി. മികച്ച സെപ്റ്റംബര്‍ പാദ സാമ്പത്തിക ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിയില്‍ മുന്നേറ്റം ഉണ്ടായത്. ആസ്തിയില്‍ നിന്നുള്ള ആദായ വളര്‍ച്ച ഒരു ശതമാനം, ഓഹരിയില്‍ നിന്നുള്ള ആദായം 14.7 % അറ്റ പലിശ മാര്‍ജിന്‍ 0.48 % വര്‍ധിച്ചു,അറ്റ പലിശ മാര്‍ജിന്‍ 2022 -23 ല്‍ 3.2 % ഉയരുമെന്ന് പ്രതീക്ഷിക്കുന്നു പലിശ നിരക്ക് വര്‍ധനവ്, വായ്പ നിക്ഷേപ അനുപാതം വര്‍ധിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്തും.

  • മൊത്തം ക്രെഡിറ്റ് ചെലവ് 1.2 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, പൊതുമേഖല ബാങ്കുകളുടെ മൊത്തം ബിസിനസില്‍ 6.5 % വിഹിതം ബാങ്ക് ഓഫ് ബറോഡക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
  • 2018-19 മുതല്‍ 2021-22 കാലയളവില്‍ വായ്പകളില്‍ 6 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിച്ചു, നിക്ഷേപങ്ങളില്‍ 5 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു.
  • കോര്‍പ്പറേറ്റ് മേഖലയില്‍ വായ്പകള്‍ നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തിയത് കൊണ്ട് മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 9300 കോടി രൂപയായി കുറഞ്ഞു -മുന്‍ വര്ഷം 18870 കോടി രൂപ.
  • അടുത്തിടെ നിരവധി നൂതന പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കായി ബാങ്ക് ഓഫ് ബറോഡ നടപ്പാക്കിയുട്ടുണ്ട്. ഗുജറാത്തിലെ ഗിഫ്‌റ് (GIFT) സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇന്ത്യന്‍ കറന്‍സിയില്‍ ഉള്ള നിക്ഷേപങ്ങള്‍ ഈടായി കണക്കാക്കി വിദേശ കറന്‍സിയില്‍ വായ്പകള്‍ ഡിസംബര്‍ മാസം ആദ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറില്‍ കര്‍ഷകര്‍ക്ക് വേണ്ടി ബോബ് വേള്‍ഡ് കിസാന്‍ ആപ്പ് ആരംഭിച്ചു- ഇതിലൂടെ കൃഷി സംബന്ധിക്കുന്ന വിവരങ്ങളും, അറിവുകളും, സാമ്പത്തിക സേവനങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് അവര്‍ക്ക് വലിയ അനുഗ്രഹമാണ്.
  • വായ്പ, നിക്ഷേപങ്ങളില്‍ മികച്ച വളര്‍ച്ച, അറ്റ പലിശ വരുമാനത്തില്‍ വര്‍ധനവ്, ഗ്രോത്ത് മൈന്‍ഡ് സെറ്റ് എന്നിവയുടെ പിന്‍ബലത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതുന്നു.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 225 രൂപ

നിലവില്‍ - 192 രൂപ

( Stock Recommendation by Nirmal Bang Research )

Related Articles
Next Story
Videos
Share it