Begin typing your search above and press return to search.
കയറ്റുമതിയിലെ നേട്ടം, ഈ പ്രതിരോധ ഓഹരിക്ക് മുന്നേറ്റ സാധ്യത
കയറ്റുമതിക്ക് ഊന്നൽ നൽകുന്ന പ്രമുഖ പൊതുമേഖല മിനി രത്ന കമ്പനിയാണ് ഭാരത് ഡൈനാമിക്സ് (Bharat Dynamics Ltd). നിലവിൽ 20,800 കോടി രൂപയുടെ ഓർഡറുകൾ നടപ്പാക്കാനുണ്ട്. വിവിധ തരം മിസൈലുകൾ, ആയുധങ്ങൾ, ലോഞ്ചറുകൾ, വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന ആയുധങ്ങളും ഡെക്കോയ്കളും തുടങ്ങി നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. മെച്ചപ്പെട്ട വരുമാന വളർച്ച പ്രതീക്ഷിക്കുന്നതിനാൽ ഓഹരിയിൽ മുന്നേറ്റ സാധ്യതയുണ്ട്.
1. 2023-24ൽ 3,200 കോടി രൂപയുടെ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ രണ്ടു പാദങ്ങളിൽ മൊത്തം 1,660 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള (EBITDA) മാർജിൻ 20-23% നേടാൻ സാധിക്കുമെന്ന് കരുതുന്നു.
2. സെപ്റ്റംബർ 30ന് 2,600 കോടി രൂപയുടെ വിദേശ ഓർഡറുകൾ ഉണ്ടായിരുന്നു. 2026-27ഓടെ കയറ്റുമതിയിൽ നിന്ന് മൊത്തം വരുമാനത്തിന്റെ 27% നേടാൻ സാധിക്കും. ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകൾക്ക് മാത്രമെ ആവശ്യമുള്ളൂ. അതിനാൽ പശ്ചിമേഷ്യൻ പ്രശ്‌നങ്ങൾ കമ്പനിയെ ബാധിക്കില്ല. മറ്റ് ആയുധ സംവിധാനങ്ങൾക്ക് വേണ്ട ഘടകങ്ങളുടെ നിർമാണം സ്വദേശിവത്കരിക്കപ്പെട്ടു.
3. പുതിയ റോക്കറ്റുകളും ഡ്രോൺ ഉപയോഗിച്ച് വിക്ഷേപിക്കുന്ന മിസൈലുകളും വികസിപ്പിക്കുന്നുണ്ട്. അടുത്ത മൂന്ന് നാലു വർഷത്തിനുള്ളിൽ നാവിക സേനയിൽ നിന്ന് 20,000-25,000 കോടി രൂപയുടെ ഓർഡർ ലഭിക്കുമെന്ന് കരുതുന്നു.
4. മൊത്തം വിറ്റുവരവിന്റെ 4 ശതമാനം വരെ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കും. നടപ്പ് സാമ്പത്തിക വർഷം മൂലധന ചെലവ് 100 കോടി രൂപ, മുൻവർഷം ഇത് 114 കോടി രൂപയായിരുന്നു .
5. ഇടത്തരം ശ്രേണിയിലുള്ള ഉപരിതല വായു മിസൈലുകൾ നിർമിക്കാൻ കരസേനയുടെ 250 കോടി രൂപയുടെ ഓർഡർ ലഭിച്ചു. കേന്ദ്ര സർക്കാർ റോക്കറ്റ്, മിസൈൽ പദ്ധതികൾക്ക് ഊന്നൽ നൽകുന്നത് കമ്പനിക്ക് നേട്ടമാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 1,500 രൂപ
നിലവിൽ - 1,286.15 രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos