ഭാരത് ഫോര്‍ജ് ഓഹരികളില്‍ 11% വളര്‍ച്ചാ സാധ്യത, വിശദാംശങ്ങള്‍

റെക്കോര്‍ഡ് കയറ്റുമതി വരുമാനം, 850 കോടി രൂപയുടെ പുതിയ ബിസിനസ് നേടി

കല്യാണി ഗ്രൂപ്പിലെ പ്രമുഖ ബഹുരാഷ്ട്ര എഞ്ചിനിയറിംഗ് കമ്പനിയായ ഭാരത് ഫോര്‍ജ് (Bharat Forge Ltd ) 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചു. റെക്കോര്‍ഡ് കയറ്റുമതി വരുമാനം നേടി -1066.4 കോടി രൂപ. ഓട്ടോമോട്ടീവ്, വ്യവസായ മേഖലയില്‍ 850 കോടി രൂപയുടെ പുതിയ ബിസിനസ് നേടാന്‍ കഴിഞ്ഞു.

പ്രതിരോധ വെര്‍ട്ടിക്കല്‍ ബിസിനസിന് 155.50 ശതകോടി ഡോളര്‍ വരുമാനം നേടാന്‍ കഴിഞ്ഞ. സംഘര്‍ഷ രഹിത മേഖലയില്‍ ഉപയോഗിക്കാനുള്ള പീരങ്കി തോക്കുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡറാണ് ലഭിച്ചത്. സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യതി വാഹനങ്ങളുടെ നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന മാര്‍ജിന്‍ ലഭിക്കുന്ന വ്യവസായ വിഭാഗത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. പ്രതിരോധ മേഖലയില്‍ വളര്‍ച്ച മെച്ചപ്പെടും. യൂറോപ്പിലെ അലൂമിനിയം ഫോര്‍ജിംഗ് ബിസിനസില്‍ കുറവുണ്ടായിട്ടുണ്ട്. അടുത്ത 2 -3 വര്‍ഷത്തില്‍ കാസ്റ്റിംഗ്, ഘടകങ്ങളുടെ ബിസിനസ് വര്‍ധിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

2023 -24 വരെ വരുമാനത്തില്‍ 16 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പലിശക്കും നികുതിക്കും മുന്‍പുള്ള വരുമാന (EBITDA) മാര്‍ജിന്‍ 19.6 ശതമാനമാകും. കടം വര്‍ധിക്കുന്നത് കൊണ്ടും, ഉയര്‍ന്ന നികുതി അടവും മൂലം അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം കുറയാന്‍ സാധ്യത ഉണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് മൂലം 0.5 % മാര്‍ജിന്‍ ഇടിഞ്ഞു.

പുതിയ വിദേശ പ്രതിരോധ കരാര്‍ ലഭിച്ചത് കൊണ്ട് ഓരോ വര്‍ഷവും 800 കോടി രൂപയുടെ ബിസിനസ് ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വാണിജ്യ വാഹന നിര്‍മാതാക്കളുടെ ഓര്‍ഡറുകള്‍ കൂടാന്‍ സാധ്യത ഇല്ല. എന്നാല്‍ വടക്കേ അമേരിക്കന്‍ മേഖലയില്‍ ട്രക്ക് നിര്‍മാതാക്കളുടെ ഓര്‍ഡര്‍ വര്‍ധിക്കും.

അലുമിനിയം ബിസിനസില്‍ മന്ദത അനുഭവ പെടുന്നുണ്ട് -2024 ന് ശേഷം മെച്ചപ്പെടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് മാര്‍ജിനെ ബാധിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില - 950 രൂപ

നിലവില്‍ - 839.80 രൂപ


( Stock Recommendation by Reliance Securities )




Related Articles
Next Story
Videos
Share it