ഭാരതി എയർടെൽ കൂടുതൽ ഗ്രാമങ്ങളിലേക്ക്; ഓഹരി ഇനിയും കുതിക്കുമോ

പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ് ബാന്‍ഡ്, ഡി ടു എച്ച്, ബി ടു ബി സേവനങ്ങള്‍ വിപുലീകരിക്കാനായി 150 നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കുന്നു. 40,000 ഗ്രാമങ്ങളിലും ടെലികോം സേവനങ്ങള്‍ എത്തിക്കും. മാര്‍ച്ച് ആദ്യം മുതല്‍ ഓഹരി വില 4% ഉയര്‍ന്നു. തുടര്‍ന്നും ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം.

1. 2022-23 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 19.9% വര്‍ധിച്ച് 358 ശതകോടി രൂപയായി. അറ്റാദായ മാര്‍ജിന്‍ 3.3% വര്‍ധിച്ച് 11.7 ശതകോടി രൂപയായി.
2. കമ്പനിയുടെ ഗാര്‍ഹിക സേവന ബിസിനസ് 29.8% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ബ്രോഡ് ബാന്‍ഡ് ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് 432,000 പുതിയ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചു.
3. മൊബൈല്‍ വിഭാഗത്തില്‍ 16.4% വരുമാന വര്‍ധനവ് ഉണ്ടായി. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 163 രൂപയില്‍ നിന്ന് 193 രൂപയായി വര്‍ധിച്ചു, 18% വളര്‍ച്ച. തുടര്‍ന്ന് 300 രൂപ ശരാശരി വരുമാനം നേടാനാണ് ശ്രമം. മൊബൈല്‍ ഡാറ്റ ട്രാഫിക് 22.5% വര്‍ധിച്ചു. 5 ജി സേവനങ്ങള്‍ നിലവില്‍ 70 നഗരങ്ങളില്‍ നല്‍കുന്നുണ്ട്.
4. 2022 ല്‍ ഓഫ് ലൈന്‍ റീറ്റെയ്ല്‍ ടെലികോം ഉല്‍പ്പന്നങ്ങളുടെ വിപണി 36% വളര്‍ച്ച രേഖപ്പെടുത്തി. സ്മാര്‍ട്ട് ഫോണ്‍, ധരിക്കാവുന്ന ഉപകരണങ്ങള്‍ (wearable devices) എന്നിവയുടെ ഡിമാന്‍ഡ് വര്‍ധനവ് ടെലികോം സേവന കമ്പനികളുടെ ബിസിനസ് വര്‍ധിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍ ആവശ്യകത 15% വര്‍ധിച്ചു. 2023 ലും ഇതേ വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ധരിക്കാവുന്ന ഉപകരണങ്ങളുടെ വിറ്റുവരവ് 127% വര്‍ധിച്ചു. ഇത് സൂചിപ്പിക്കുന്നത് മൊബൈല്‍ ഡാറ്റ ഉപയോഗം ഇനിയും ഉയരുമെന്നതാണ്.
5. ഇന്ത്യ ബിസിനസ് വരുമാനം 19.4% വര്‍ധിച്ച് 249 ശതകോടി രൂപയായി. കൂടുതല്‍ ഉപഭോക്താക്കളെ നേടിയും, ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിച്ചും, മാര്‍ജിന്‍ മെച്ചപ്പെടുത്തിയും ഭാരതി എയര്‍ടെല്‍ മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 890 രൂപ
നിലവില്‍ - 773.40 രൂപ
Stock Recommendation by Anand Rathi Share & Stock Brokers.

Equity investing is subject to market risk. Always do your own research before investing.


Related Articles
Next Story
Videos
Share it