വന്‍ വികസനവുമായി ഒരു ഭക്ഷ്യ എഫ്.എം.സി.ജി കമ്പനി; ഓഹരി മുന്നേറാം

വേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഭക്ഷ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് (Britania Industries Ltd). പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചും നിലവിലുള്ളവ വികസിപ്പിച്ചും വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. 2023-24 ജൂണ്‍ പാദ സാമ്പത്തിക ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഈ ഓഹരിയുടെ മുന്നേറ്റ സാധ്യതകള്‍ നോക്കാം:

1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 9% വര്‍ധിച്ച് 3,970 കോടി രൂപയായി. ഗ്രാമീണ മേഖലയില്‍ ബിസ്‌കറ്റ്, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ വിറ്റഴിക്കാന്‍ സാധിച്ചു. ഉല്‍പ്പന്ന വില കുറച്ചും ഗ്രാമീണ വിപണികളില്‍ മുന്നേറ്റം നടത്തിയും തുടര്‍ന്നുള്ള പാദങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
2. ഗോതമ്പ്, പഞ്ചസാര വില കുറഞ്ഞതിനാല്‍ മൊത്തം മാര്‍ജിന്‍ 5.28% വര്‍ധിച്ച് 41.3 ശതമാനമായി. 2023-24ല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ സ്ഥിരത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
3. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം 37.6% വര്‍ധിച്ച് 689 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3.65% വര്‍ധിച്ച് 17.2 ശതമാനമായി. ജീവനക്കാരുടെ വേതന വര്‍ധനവ് മാര്‍ജിനെ ബാധിച്ചു. അറ്റാദായം 36% വര്‍ധിച്ച് 458 കോടി രൂപയായി.
4. 2023-24ല്‍ മൊത്തം മൂലധന ചെലവ് ലക്ഷ്യമിടുന്നത് 400 -450 കോടി രൂപയാണ്. ഒറീസയില്‍ ക്ഷീര ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം, ബിഹാറില്‍ പുതിയതായി സ്ഥാപിച്ച കേന്ദ്രം വികസിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും ഉത്പാദന ശേഷി ജൂണ്‍ പാദത്തില്‍ വര്‍ധിപ്പിച്ചു.
5. റസ്‌ക് വിപണിയില്‍ 2500 പ്രാദേശിക ബ്രാന്‍ഡുകള്‍ കടുത്ത മത്സരം നല്‍കുന്നുണ്ട്. ഇത് നേരിടാനായി കിഴക്കന്‍ വിപണിയില്‍ ബട്ടര്‍ റസ്‌ക് പുറത്തിറക്കിയും കേരളത്തില്‍ പാല്‍ റസ്‌ക് വിപണി വിപുലപ്പെടുത്തുകയുമാണ്.
6. കമ്പനിയുടെ മൊത്തം വിതരണക്കാരുടെ എണ്ണം 26.7 ലക്ഷമാണ്. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാന 11%, EBITDA 12%, അറ്റാദായം 13% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -5,110 രൂപ
നിലവില്‍ -4,509 രൂപ
Stock Recommendation by Axis Securities.

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it