Begin typing your search above and press return to search.
രാസവസ്തുക്കളുടെ നിർമാണത്തിൽ പുതിയ ചുവടുവയ്പ്, ബാലാജി അമൈൻസ് ഓഹരി പരിഗണിക്കാം
മീതൈൽ അമൈൻ, ഈതൈൽ അമൈൻ, സ്പെഷ്യാലിറ്റി കെമിക്കൽസ് തുടങ്ങിയ രാസവസ്തുക്കൾ നിർമിക്കുന്ന 1988ൽ മഹാരാഷ്ട്രയിൽ സ്ഥാപിതമായ കമ്പനിയാണ് ബാലാജി അമൈൻസ് (Balaji Amines Ltd). സോളാപ്പൂരിൽ ഡൈ മീതൈൽ കാർബോനേറ്റ് ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ ആദ്യ ഘട്ടം ഈ വർഷം പ്രവർത്തനം ആരംഭിക്കും. ഇതിന്റെ വാർഷിക ഉൽപാദന ശേഷി 15000 ദശലക്ഷം ടണ്ണാണ്. ഈ രാസവസ്തുവിന്റെ വാർഷിക ഡിമാൻറ്റ് 8000 -9000 ദശലക്ഷം ടണ്ണാണ്. അതിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്താണ് രാജ്യത്തിൻറെ ആവശ്യം നിറവേറ്റുന്നത്. അധിക ഉൽപാദനം കയറ്റുമതി ചെയ്ത് നേട്ടം ഉണ്ടാക്കാമെന്ന് കമ്പനി വിശ്വസിക്കുന്നു.
പോളി കാർബോനേറ്റ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന രാസ വസ്തുതാവാണ് ഡൈമീതൈൽ കാർബോനേറ്റ്. ലിഥിയം ഐയോൺ ബാറ്ററികൾ പോളി കാർബോനേറ്റിന്റെ ഉപയോഗം വർധിക്കുന്നത് ഡൈമീതൈൽ കാർബോനേറ്റിന്റെ ഡിമാൻറ്റ് ഉയർത്തും.
ബാലാജി അമൈൻസിന്റെ പ്രധാന ഉൽപ്പന്നമായ എതിലീൻ ഡയാമിന്റെ ആഗോള വിതരണ ക്ഷാമം മൂലം അതിന്റെ വില ഇരട്ടിയായി വർധിച്ച് കിലോക്ക് 400 രൂപയായിട്ടുണ്ട്. ഇത് ഉല്പാദിപ്പിക്കുന്ന പ്ലാന്റിന്റെ ശേഷി വിനിയോഗം 2021-22 ലെ ആദ്യ 9 മാസങ്ങളിൽ 52 ശതമാനമായിരുന്നത് ഉയർത്താൻ ശ്രമിക്കുന്നുണ്ട്. എതിലീൻ ഡയാമിൻ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന രാസവസ്തുവായ എത്തിലീൻ ഓക്സ് സൈഡി ന്റെ ദൗര്ലഭ്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
2021-22 ലെ സാമ്പത്തിക കണക്കുകൾ പ്രതീക്ഷ നൽകുന്നുണ്ട് -നികുതിക്ക് ശേഷമുള്ള ലാഭം 40.24 % ഉയർന്ന് (അർദ്ധ വാർഷികം) 169.31 കോടി രൂപയായി, മൂലധനത്തിൽ നിന്നുള്ള ആദായം ഏറ്റവും ഉയർന്ന നിലയിലാണ് -40.38 %. വിറ്റ് വരവ് മൂന്നാം പാദത്തിൽ ഏറ്റവും ഉയർന്ന നിലയിൽ- 564.90 കോടി രൂപ. രാസ വസ്തുക്കളുടെ വില വർധനവ് നേരിടാൻ ഉൽപന്ന വിലകൾ വർധിപ്പിക്കുന്നുണ്ട്.
പുതിയ പ്ലാന്റ്കൾ പ്രവർത്തനം ആരംഭിക്കുന്നതോടെ, വിൽപനയിൽ കുതിപ്പ് പ്രതീക്ഷിക്കുന്നതിനാലും നികുതിക്ക് മുൻപുള്ള ലാഭം 24-25 % വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ വില -4150 രൂപ
ആദായം 42 %
നിലവിലെ വില 2945 രൂപ
(Stock Recommendation by Edelweiss Wealth Research)
Next Story
Videos