Begin typing your search above and press return to search.
ഹൈവേ പദ്ധതികളുടെ ഫാസ്റ്റ് ട്രാക്കില്‍ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ്; ഓഹരി വാങ്ങാമോ?
നിര്‍ദേശം: വാങ്ങി കൂട്ടുക (Accumulate)
ലക്ഷ്യ വില : 354 രൂപ (ജിയോജിത്)
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് കഴിഞ്ഞ രണ്ടു ദശാബ്ധ കാലമായി ബി ഒ ടി അടിസ്ഥാനത്തില്‍ നിരവധി സംസ്ഥാന, കേന്ദ്ര ഹൈവേ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ കമ്പനിയാണ്. പദ്ധതി നിര്‍വ്വഹണത്തിന്റെ വേഗത കുറഞ്ഞെങ്കിലും 2021-22 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ വരുമാനം 11.7 % വര്‍ധിച്ച് 766 കോടി രൂപയായി.
ഉല്‍പന്ന വിലകള്‍ വര്‍ധിച്ചെങ്കിലും നികുതിക്ക് മുന്‍പുള്ള മാര്‍ജിന്‍ ഒരു ശതമാനത്തില്‍ അധികം വര്‍ധിച്ച് 20.7 ശതമാനമായി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസങ്ങളില്‍ 4000 കോടിയുടെ പുതിയ ഹൈവേ കരാറുകള്‍ ലഭിച്ചു.
നാലാം പാദത്തില്‍ 2500 കോടിയുടെ അധിക ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാലു പദ്ധതികളുടെ ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്. 2021-22 ല്‍ മൊത്തം വരുമാനം പ്രതീക്ഷിക്കുന്നത് 3100 കോടി രൂപയാണ്.
കമ്പനിക്ക് ലഭിച്ച കരാര്‍ ജോലികളില്‍ 74 % ബി ഒ ടി, എച്ച് എ എം (hybrid annuity projects) പദ്ധതികളാണ് ബാക്കി ജലസേചന പദ്ധതികളും.
നിരവധി ഹൈവേ പദ്ധതികളുടെ കരാര്‍ ലഭിച്ചതും, പദ്ധതി നടത്തിപ്പിലെ മികവും കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സിന് അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ കൂടുതല്‍ വരുമാനം നേടാന്‍ സഹായകരമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദ്ദേശം: വാങ്ങി കൂട്ടുക (accumulate)
ലക്ഷ്യ വില : 354 രൂപ
കാലയളവ് : 12 മാസം
ആദായം : 15 % (ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
(Stock Recommendation by Geojit Financial Services)
Next Story
Videos