സ്പെഷ്യാലിറ്റി കെമിക്കൽസ് , ഫാർമ യിലും മുന്നേറുന്ന ആർതി ഇൻഡസ്ട്രീസിനെ അറിയാം

ബെൻസീൻ അധിഷ്ഠിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്തിൽ ലോകാധിപത്യമുള്ള സ്പെഷ്യാലിറ്റി കെമിക്കൽസ് കമ്പനിയാണ് ആർതി ഇൻഡസ്ട്രീസ് ലിമിറ്റഡ്‌ (Aarti Industries Ltd ). മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി 2021-22 ആദ്യ 9 മാസങ്ങളിൽ വരുമാനത്തിൽ 40 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്ധനവിൽ നികുതിക്ക് മുൻപുള്ള മാർജിനിൽ നേരിയ കുറവ് ഉണ്ടായി -21.2%. സ്പെഷ്യാലിറ്റി കെമിക്കൽസ് വിഭാഗത്തിന്റെ വരുമാനം 45 % വർധിച്ചു, ഫാർമയുടെ 34 ശതമാനവും. സ്പെഷ്യാലിറ്റി കെമിക്കൽസിൽ 85 % ശേഷിയും ഉപയോഗപ്പെടുത്താൻ സാധിച്ചു.

നടപ്പ് സാമ്പത്തിക വർഷം ഉൽപാദന ശേഷി വികസനത്തിനായി 1500 കോടി രൂപ ചെലവഴിക്കും. ഇതു കൂടാതെ ഉൽപന്നങ്ങളുടെ വിൽപനയിൽ വർധനവ് ഉണ്ടാകുന്നതും മികച്ച വരുമാനം നേടാൻ സഹായകരമാകും. 2027 വരെ മൊത്തം 3500 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. 2021-24 വരെ സംയുക്ത വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നത് 26 ശതമാനമാണ്.

സ്പെഷ്യാലിറ്റി കെമിക്കൽസ് , ഫാർമ യിലും മൂല്യാധിഷ്ഠിത ഉൽപന്നങ്ങളുടെ വിഹിതം വർധിക്കുന്നതും, ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉൽപന്ന വിലയിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതും കമ്പനിയുടെ വളർച്ചക്ക് നേട്ടമാകും.

നിക്ഷേപകർക്കുള്ള നിർദ്ദേശം : വാങ്ങുക (buy) ലക്ഷ്യ വില 1038 രൂപ
കാലയളവ് -12 മാസം, ആദായം -25 %. (ജിയോജിത്ത് ഫിനാൻഷ്യൽ സെർവീസ്സ്)

(Stock Recommendation by Geojit Financial Services)

Related Articles

Next Story

Videos

Share it