കെ പി ഐ ടി ടെക്നോളജീസ് -സ്വയം ഓടുന്ന വാഹനങ്ങളുടെ 'ബുദ്ധി' വർധിപ്പിക്കുന്ന കമ്പനിയെ പരിചയപ്പെടാം

അധികം മത്സരം നേരിടാത്ത അഡ്വാൻസഡ് ഡ്രൈവർ അസിസ്റ്റഡ് സിസ്റ്റംസിലാണ് (ADAS) കെ പി ഐ ടിക്ക് ലഭിക്കുന്ന കൂടുതൽ പദ്ധതികൾ
കെ പി ഐ ടി ടെക്നോളജീസ് -സ്വയം ഓടുന്ന വാഹനങ്ങളുടെ 'ബുദ്ധി' വർധിപ്പിക്കുന്ന കമ്പനിയെ പരിചയപ്പെടാം
Published on

ലോകത്തിൽ 150 ൽ പ്പരം കമ്പനികൾക്ക് ഡിജിറ്റൽ പരിവർത്തനവും സോഫ്റ്റ്‌വെയർ ഏകീകരണ സേവനങ്ങളും, മൊബിലിറ്റി രംഗത്ത് അത്യാധുനിക എഞ്ചിനീയറിംഗ് പരിഹാരങ്ങളും നൽകുന്ന കമ്പനിയാണ് അഹമ്മദാബാദിലെ കെ പി ഐ ടി ടെക്നോളജീസ് (KPIT Technologies Ltd ).

മറ്റ് സോഫ്റ്റ്‌വെയർ കമ്പനികളെ അപേക്ഷിച്ച് അധികം മത്സരം നേരിടാത്ത അഡ്വാൻസഡ് ഡ്രൈവർ അസിസ്റ്റഡ് സിസ്റ്റംസ് (advanced driver assisted systems), സ്വയം ഓടുന്ന വാഹനങ്ങളിൽ ലെവൽ 3 മുതൽ 5 വരെ ഉള്ള സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുക, വൈദ്യുത വാഹനങ്ങളുടെ പവർ ട്രെയിൻ തുടങ്ങി അത്യാധുനിക എഞ്ചിനീയറിംഗ് സാങ്കേതിക സംവിധാനങ്ങൾ നടപ്പാക്കുന്ന കമ്പനിയാണ് കെ പി ഐ ടി.

2021 -22 ലെ സാമ്പത്തിക പ്രകടനവും മികച്ചതാണ്. മൂലധനത്തിൽ നിന്നുള്ള ആദായം അർദ്ധ വർഷത്തിൽ ഏറ്റവും ഉയർന്ന നിലയിലാണ് -19.30 %. നികുതിക്ക് മുൻപുള്ള ലാഭവും ഉയർന്ന നിലയിലാണ് - 114.98 കോടി രൂപ. 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 19 ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 22 ശതമാനവും സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

സെമി കണ്ടക്റ്റർ കമ്പനികൾക്കും സാങ്കേതിക സേവനങ്ങൾ നൽകുന്നുണ്ട്. ഇലക്ട്രോണിക്സ് രംഗത്ത് കമ്പനിക്കുള്ള കരുത്ത് പ്രവർത്തന മാർജിൻ 20 ശതമാനത്തിലേക്ക് ഉയരാൻ സഹായകരമാകും.

നിലവിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോനിക്സ് ഘടകങ്ങളുടെ ചെലവ് വാഹനങ്ങളുടെ മൊത്തം വിലയുടെ 30 ശതമാനമാണ്. 2050 ൽ ഇത് 50 ശതമാനമായി ഉയരും.

നിലവിൽ ലോകത്തെ 15 യഥാർത്ഥ ഉപകരണ നിർമ്മാതാക്കളുമായി (original equipment manufacturers) വിവിധപദ്ധതികൾ നടപ്പാക്കുന്നു. അധികം മത്സരം നേരിടാത്ത സെമി കണ്ടക്ടർ, മൊബിലിറ്റി, സ്വയം ഓടുന്ന ഓട്ടോമൊബൈലുകളുടെ സാങ്കേതികത എന്നിവയിൽ ഊന്നൽ നൽകി മുന്നേറുന്ന കെ പി ഐ ടി യെ നിക്ഷേപകർക്ക് പരിഗണിക്കാം.

നിർദ്ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില -680 രൂപ

ആദായം -20 %

കാലയളവ് -12 മാസം 

(Stock recommendation by Geojit Financial Services)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com