ഉരുക്കിന്റെ ശക്തി ഓഹരിയില്‍ തെളിയുമോ? എപിഎല്‍ അപ്പോളോ ട്യൂബ്‌സില്‍ നിക്ഷേപിക്കും മുമ്പ് അറിയാം

രാജ്യത്തെ നിർമാണ മേഖലയ്ക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അതി നൂതന സ്ട്രക്ച്ചറൽ ട്യൂബുകൾ നിർമിക്കുന്ന കമ്പനിയാണ് എ പി എൽ അപ്പോളോ ട്യൂബ്സ് (APL Apollo Tubes ltd ). നിലവിൽ ഏറ്റവും കൂടിയ ചുറ്റളവ് ഉള്ളതും, ഏറ്റവും കനം കൂടിയ ട്യൂബുകളും എ പി എൽ അപ്പോളോയുടേതാണ്. കൂടുതൽ ഭാരം താങ്ങാവുന്ന സമചതുരത്തിലും,ദീർഘചതുരാകൃതിയിലുള്ള സ്റ്റീൽ പൈപ്പുകൾ നിർമിക്കുന്നത്തിലൂടെ മത്സര ക്ഷമത കൈവരിക്കാൻ സാധിക്കുന്നു.

ഇലക്ട്രിക് റെസിസ്റ്റൻസ് വെൽഡഡ് (ERW) ട്യൂബ്‌സിന്റെ രാജ്യത്തെ ഏറ്റവും വലിയ ഉല്പാദകരാണ് -മൊത്തം ഉൽപാദന ശേഷി 2.55 ദശലക്ഷം ടണ്ണാണ്. ഈ ഉൽപന്നങ്ങൾ 20 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 10 ഉൽപാദന കേന്ദ്രങ്ങൾ, 800 വിതരണക്കാർ, 20 നഗരങ്ങളിൽ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക വഴി രാജ്യത്തെ നിർമ്മാണാവശ്യങ്ങൾക്കായി സ്റ്റീൽ ട്യൂബുകൾ എല്ലായിടത്തും എത്തിക്കാൻ കഴിയുന്നുണ്ട്. 2020 ൽ മൊത്തം കടം 7.8 ശതകോടി രൂപ യായിരുന്നത് 2021 ജൂണിൽ 2 ശതകോടി രൂപ യായി കുറച്ചു.2022 സെപ്റ്റംബറോടെ പൂർണമായും കട വിമുക്തി നേടാൻ സാധിക്കും.

എ പി എൽ അപ്പോളോ ട്യൂബ്‌സിന്റെ സബ്സിഡിയറി കമ്പനിയായ എ പി എൽ അപ്പോളോ മാർട്ട് വിതരണക്കാരായ ശങ്കര ബിൽഡിങ് പ്രോഡക്ട്സിന്റെ 10 % ഓഹരി വാങ്ങാനായി 1.8 ശതകോടി രൂപ നൽകും. ഇതിലൂടെ എ പി എൽ അപ്പോളോ ട്യൂബ്‌സിന്റെ ശങ്കര ബിൽഡിങ്സിലൂടെ ഉള്ള വിതരണം ഇരട്ടിപ്പിക്കാൻ കഴിയും. 2019 ൽ ശങ്കരയുടെ ഹൈദരാബാദ് ഉൽപാദന കേന്ദ്രം ഏറ്റെടുത്തിരുന്നു. ഇതിന്റെ മൂലധന ചെലവ് മൂന്ന് വർഷത്തിനുള്ളിൽ തിരിച്ച് പിടിക്കാൻ സാധിച്ചു.

2021-22 മൂന്നാം പാദത്തിൽ ഉപയോഗപ്പെടുത്തിയ മൂലധനത്തിൽ നിന്നുള്ള ആദായം ഏറ്റവും ഉയർന്ന നിലയിലാണ് -33.8 %. ബി എസ് ഇ ഓഹരി സൂചികയേക്കാൾ 17.9 % കൂടുതൽ ആദായം വാർഷിക അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് ലഭിച്ചിട്ടുണ്ട്.
മത്സര ക്ഷമത, ചിലവിൽ, ചെലവിൽ കാര്യക്ഷമത, വിപണിയിൽ ആധിപത്യം എന്നിവ എ പി എൽ അപ്പോളോ ട്യൂബ്‌സിന്റെ തുടർന്നുള്ള വളർച്ചക്ക് സഹായകരമാകും.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (buy)
ലക്ഷ്യ വില -1110 രൂപ

(Stock Recommendation by ICICI Securities)

Related Articles

Next Story

Videos

Share it