റീറ്റെയ്ല്‍ വായ്പകളുടെ ആരോഗ്യകരമായ പുനരുജ്ജീവനം, എച്ച് ഡി എഫ് സി ബാങ്ക് ഓഹരിയില്‍ നിക്ഷേപിക്കാം

വാണിജ്യ ബാംങ്കിംഗിലും, റീറ്റെയ്ല്‍ വായ്പകളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി യുടെ പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്താന്‍ സഹായകരമായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടും മൂന്നും പാദങ്ങളില്‍ റീറ്റെയ്ല്‍ വായ്പകളില്‍ 5 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വ്യക്തിഗത വായ്പ (ുലൃീെിമഹ ഹീമി)െ വിതരണത്തില്‍ 11 ശതമാനവും , ക്രെഡിറ്റ് കാര്‍ഡ് വായ്പകളില്‍ 16 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിച്ചു. ഭവന വായ്പ്പകള്‍ നല്‍കിയതില്‍ 9.1 ശതമാനം വളര്‍ച്ച നേടി.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ നല്‍കുന്നതില്‍ കഴിഞ്ഞ രണ്ടു പാദങ്ങളില്‍ 25 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചു. അര്‍ദ്ധ നഗരങ്ങളിലും (semi urban), ഗ്രാമങ്ങളിലും വായ്പകള്‍ കൂടുതല്‍ അനുവദിക്കാനുള്ള തീരുമാനം എച്ച് ഡി എഫ് സി യുടെ വളര്‍ച്ചയ്ക്ക് ശക്തി നല്‍കും. പലിശയില്‍ നിന്നുള്ള വരുമാനം 2021- 22 മുതല്‍ 2023-24 കാലയളവില്‍ 18 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ബിസിനസ് മേഖലകളില്‍ ശക്തമാകുന്നതും, ഡിജിറ്റല്‍ സേവനങ്ങളിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുന്നതും, ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നതും എച്ച് ഡി എഫ് സി യുടെ മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സഹായകരമാകും. നിക്ഷേപകര്‍ക്ക് എച്ച് ഡി എഫ് സി ഓഹരികള്‍ പരിഗണിക്കാന്‍ മതിയായ കാരണങ്ങളാണ്.
നിര്‍ദ്ദേശം - വാങ്ങുക (Buy)
റെക്കമെന്റേഷന്‍- മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Motilal Oswal Financial Services)
ലക്ഷ്യ വില - 2000 രൂപ
ഇപ്പോഴത്തെ വില (CMP) - 1,483.65 രൂപ ( മാര്‍ച്ച് 17, 10.30 am)
ആദായം -51 %


Related Articles
Next Story
Videos
Share it