ബാംഗ്ലൂരിന് പുറത്തേക്ക് ബിസിനസ് വികസിപ്പിക്കാൻ ശോഭ, നിക്ഷേപകർ അറിയാൻ

പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭയുടെ (Sobha Ltd ) ഗൃഹ നിർമാണ പദ്ധതികളിൽ ഭൂരി ഭാഗവും ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ്. പുതുതായി ചുമതലയേറ്റ എം ഡി ജഗദീഷ് നൻഗാനേനി ശോഭ യുടെ ബിസിനസ് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് വരെ വളർച്ചയ്ക്കായി മൂലധനം നീക്കി വെക്കുന്ന പതിവ് കമ്പനിക്ക് ഇല്ലായിരുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ വളർച്ചയ്ക്ക് ഊന്നൽ നൽകി അതിനായി മൂലധനം നീകിവെയ്ക്കും.

കമ്പനിയുടെ പേരിലുള്ള ഭൂമി (land bank) ധന സമ്പാദനത്തിനു ഉപയോഗപ്പെടുത്താനുള്ള നടപടികൾ പുതിയ മാനേജ്‌മന്റ് സ്വീകരിക്കും. കട ബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും.

2021 -22 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ സംയുക്ത അറ്റാദായം 51 % വർധിച്ച് 32.7 കോടി രൂപയായി, മൊത്തം വരുമാനം നാമമാത്രമായി ഉയർന്ന് 697.5 കോടി രൂപയായി. ബാംഗ്ലൂരിലെ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ വിൽപന 22 % വർധിച്ചു. പൂനെ, ഗുരുഗ്രാം, ഗിഫ്റ് സിറ്റി എന്നീ നഗരങ്ങളിലും ബിസിനസ് മെച്ചപ്പെട്ടു.

ശരാശരി ഭവന പദ്ധതികളുടെ വാർഷിക വിൽപന 5 ദശലക്ഷം ചതുരശ്ര മീറ്ററിൽ നിന്ന് 7 ദശലക്ഷം ചതുരശ്ര മീറ്ററായി ഉയർത്താൻ ശോഭ ലക്ഷ്യമിടുന്നു. തുടർന്നും ഭവന നിർമാണ പദ്ധതികൾക്കാണ് ഊന്നൽ നൽകുക.

വളർച്ചയിലും, ലാഭക്ഷമതയിലും ഊന്നൽ, വിവിധ നഗരങ്ങളിലേക്ക് ബിസിനസ് വ്യാപനം എന്നീ തന്ത്രണങ്ങൾ കടുത്ത മത്സരം നേരിടുന്ന റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ ശോഭിക്കാൻ കമ്പനിയെ പ്രാപ്തരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 1227 രൂപ
ആദായം 67 %

(Stock Recommendation by Nirmal Bang Research)

Related Articles
Next Story
Videos
Share it