പങ്കാളിത്ത കമ്പനിയുടെ ബിസിനസ് ഏറ്റെടുക്കുന്നത് ബയോകോണിന് ഗുണകരമാകുമോ?

കിരൺ മസുംദാർ നേതൃത്വം കൊടുക്കുന്ന ബയോകോണിന്റെ (Biocon Ltd ) സബ്സിഡിയറി കമ്പനിയായ ബയോകോൺ ബയോളോജിക്കൽസ് ലിമിറ്റഡ് പങ്കാളിത്ത കമ്പനിയായ വിയാട്രിസിന്റെ 'ബയോ സിമിലാർസ്' ബിസിനസ് ഏറ്റെടുക്കുന്നു. മൊത്തം ചെലവാകുന്നത് 3.335 ശതകോടി ഡോളർ.ഈ വർഷത്തെ രണ്ടാം പകുതിയിൽ പൂർത്തീകരിക്കുന്ന ഇടപാടിനായി കരാർ പ്രകാരം ആദ്യം 2 ശതകോടി ഡോളർ നൽകണം. അതിന്റെ ധന സമാഹരണത്തിനായി 800 ദശലക്ഷം ഡോളർ ഓഹരി നിക്ഷേപമായും ബാക്കി തുക കടം എടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ ഇടപാടിൽ ബയോകോണിന്റെ കടം വർധിക്കുകയും, ഈ വർഷത്തെ വരുമാനത്തിൽ കുറവ് ഉണ്ടാവുകയും ചെയ്യുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ബയോകോണിന്റെ വളർച്ചക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷ. .ബയോസിമിലാർസ് ബിസിനസിന്റെ വരുമാനം പൂർണമായി ബയോകോണിന് ലഭിക്കുമെന്നത് നേട്ടമായി കാണാം. 2023 ൽ ബയോസിമിലാർസ് ബിസിനസിൽ നിന്നും ഒരു ശതകോടി ഡോളർ വരുമാനം നേടാൻ കഴിയുമെന്ന് കമ്പനി കരുതുന്നു.

പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്നുകൾ വിപണനം നടത്താൻ സെറം ഇൻസ്റ്റിടൂട്ടുമായി ധാരണയുള്ളത് പ്രതിരോധ മരുന്നുകളുടെ വിപണി വികസിപ്പിക്കാൻ സഹായിക്കും.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (buy)
ലക്ഷ്യ വില -420 രൂപ

(Stock Recommendation by Share Khan)

Related Articles
Next Story
Videos
Share it