Begin typing your search above and press return to search.
വന്‍ വികസനവുമായി ഈ ഹോട്ടല്‍ ശൃംഖല, ഓഹരി മുന്നേറ്റം തുടരുമോ?
കെ രഹേജ കോര്‍പ് ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഷാലേ ഹോട്ടല്‍സ് (Chalet Hotels Ltd) പ്രമുഖ നഗരങ്ങളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളായ മാരിയറ്റ്, ദി അക്കോര്‍ എന്നിവരുമായി സഹകരിച്ചാണ് ഹോട്ടലുകള്‍ നടത്തുന്നത്. വന്‍ വികസന പദ്ധതികളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റ സാധ്യതയുണ്ട്.
1. നിലവില്‍ മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളില്‍ 9 ഹോട്ടലുകള്‍ നടത്തുന്നുണ്ട്. മൊത്തം മുറികളുടെ എണ്ണം 2,802 ല്‍ നിന്നും 3,760 ആയി വര്‍ധിപ്പിക്കും. 2025-26 ഇത് ഓടെ പൂര്‍ത്തീകരിക്കും.
2. ഹോട്ടലുകളുടെ സമീപം വാണിജ്യ കെട്ടിടങ്ങളും പണിയുന്നുണ്ട്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടി 3 ടെര്‍മിനല്‍ കെട്ടിടത്തില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്താനുള്ള ലൈസെന്‍സ് 2022-23 ജൂണ്‍ പാദത്തില്‍ ലഭിച്ചു.
3. ഡ്യൂക്‌സ് റിട്രീറ്റ് എന്ന ലെഷര്‍ ഹോട്ടല്‍ 130 കോടി രൂപയ്ക്കു മാര്‍ച്ച് 2023ല്‍ ഏറ്റെടുത്തു. മുംബൈ-പൂണെ നഗരത്തിന് ഇടയില്‍ കണ്ഡല എന്ന ഹില്‍ സ്റ്റേഷനിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇതിനെ പഞ്ചനക്ഷത്ര ഹോട്ടലായി ഉയര്‍ത്തും. 50 പുതിയ മുറികള്‍ അതിനായി നിര്‍മിക്കും.
4. ഹോട്ടല്‍ ബിസിനസില്‍ മാത്രം ഊന്നല്‍ നല്‍കാതെ റിസ്‌ക് കുറയ്ക്കാനായി കമ്പനിക്കുള്ള ഭൂമിയില്‍ ഓഫീസുകള്‍ പണിത് വാടകയ്ക്ക് കൊടുക്കുകയും ചെയ്യും. നിലവിലുള്ള ഹോട്ടലുകളുടെ വികസനത്തിന് 900-1,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഓഫിസ് ബിസിനസ് സ്ഥാപിക്കുന്നതിനും 1,000 കോടി രൂപയുടെ മൂലധന ചെലവ് ഉണ്ടാകും.
5. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 11% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫിസുകളും മറ്റ് വാണിജ്യ വാടക കെട്ടിടങ്ങളില്‍ നിന്നുമുള്ള വരുമാനം 100 കോടിയില്‍ നിന്നും 230 കോടി രൂപയായി വര്‍ധിക്കും.
6. മൊത്തം കടം 2,400 കോടി രൂപയാണെങ്കിലും കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്ക് ശേഷം ഇനിയുള്ള അഞ്ചു വര്‍ഷം ഹോട്ടല്‍ വ്യവസായ ബിസിനസില്‍ മികച്ച വളര്‍ച്ച ഉണ്ടാകുമെന്നത് ഷാലേ ഹോട്ടല്‍സിന്റെ വരുമാനം, മാര്‍ജിന്‍ എന്നിവ വര്‍ധിപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുത ചെലവുകള്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ എന്നിവ കുറച്ചും ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിച്ചും കമ്പനിയുടെ പ്രവര്‍ത്തനം മെച്ചെപ്പെടുത്താന്‍ കഴിയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 603 രൂപ
നിലവില്‍ - 443.40 രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos