കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്: 16 ശതമാനം കയറാന്‍ സാധ്യത, അനുകൂല ഘടകങ്ങള്‍ കാണാം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (Cochin Shipyard Ltd) എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത് 1972 ല്‍. കമ്പനി പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചത് 1982 ല്‍. ഒരു വര്‍ഷം 1.1 ദശലക്ഷം ടണ്‍ ശേഷിയുള്ള കപ്പലുകള്‍ നിര്‍മിക്കാനും 1.25 ശേഷി വരെ ഉള്ള കപ്പലുകള്‍ നന്നാക്കാനും കമ്പനിക്ക് സാധിക്കും. യൂറോപ്പ് , മധ്യ കിഴക്ക് രാജ്യങ്ങളില്‍ നിന്ന് മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 1.9 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു -683.2 കോടി രൂപ നേടി. കപ്പല്‍ നിര്‍മാണത്തില്‍ വേഗത കുറഞ്ഞതാണ് കാരണം. നികുതിക്കും, പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 17.7 കുറഞ്ഞു -135.3 കോടി രൂപ. കപ്പല്‍ നിര്‍മാണ മാര്‍ജിന്‍ കുറഞ്ഞത് കൊണ്ട് EBITDA മാര്‍ജിന്‍ 3.82 % കുറഞ്ഞു-19.8 %. അറ്റാദായം 14 % കുറഞ്ഞ് 112.8 കോടി രൂപയായി.

കപ്പല്‍ നിര്‍മാണത്തില്‍ നിന്നാണ് വരുമാനത്തിന്റ്റെ 77 % ലഭിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനം 5 % കുറഞ്ഞ് 527.6 കോടി രൂപയായി. കപ്പല്‍ നന്നാക്കുന്ന ബിസിനസില്‍ 10.3 % വരുമാന വര്‍ധനവ് ഉണ്ടായി -155.6 കോടി രൂപ. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് മൂലം മൊത്തം മാര്‍ജിന്‍ 3.05 % ഇടിഞ്ഞു.

ശുഭ സൂചകങ്ങള്‍

1 ) കപ്പല്‍ നിര്‍മാണ കരാറുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ 2024 -25 വരെ ഉള്ള കാലയളവില്‍ കാര്യക്ഷമത വര്‍ധിക്കുമെന്ന് കരുതുന്നു.

2 ) നേരത്തെ ലഭിച്ച 21000 കോടി രൂപയുടെ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കി നല്‍കാനുണ്ട്. വലിയ കരാറുകള്‍ നടപ്പാക്കുന്നത് 2023 -24 മുതല്‍ വേഗത്തിലാകും.

3) അടുത്ത 2 -3 വര്‍ഷ കാലയളവില്‍ നാവിക സേനയുടെയും, അന്താരാഷ്ട്ര ഉപഭോക്താക്കളുടെയും ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്.

4 . കപ്പല്‍ മെയിന്റ്റനന്‍സ് വിഭാഗത്തില്‍ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ബിസിനസ് നേടാന്‍ കഴിയും.

പ്രവര്‍ത്തന ലിവറേജ് (operating leverage) മെച്ചപ്പെടുന്നതു കൊണ്ട് മാര്‍ജിന്‍ കൂടുതല്‍ നേടാന്‍ സാധിക്കും.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)

ലക്ഷ്യ വില -745 രൂപ

നിലവില്‍ 640 രൂപ

നിക്ഷേപ കാലയളവ് -12 മാസം

(Stock Recommendation by ICICI Direct)

(ഇത് ധനത്തിന്റെ ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)

Related Articles
Next Story
Videos
Share it