ഇപ്പോള്‍ വിറ്റൊഴിയാം, ഈ എഫ്.എം.സി.ജി കമ്പനി ഓഹരി

അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ (എഫ്.എം.സി.ജി) വിപണനം നടത്തുന്ന കോള്‍ഗേറ്റ് പാമോലിവ് (Colgate Palmolive Ltd) 2023-24 മാര്‍ച്ച് പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. ആഭ്യന്തര വിപണിയില്‍ 10.7 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. വളര്‍ച്ചയിലേക്ക് നയിച്ച വ്യത്യസ്ത തന്ത്രങ്ങള്‍ വഴി എഫ്.എം.സി.ജി രംഗത്ത് ഏറ്റവും മികച്ച മാര്‍ജിന്‍ നേടാന്‍ സാധിച്ചു.

1. 2023-24ല്‍ വരുമാനം 8 ശതമാനം വര്‍ധിച്ച് 5680.4 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 22.87 ശതമാനം വര്‍ധിച്ച് 1,900.8 കോടി രൂപയായി. EBITDA മാര്‍ജിന്‍ മുന്‍വര്‍ഷം 29.6 ശതമാനമായിരുന്നത് 33.5 ശതമാനമായി. മാര്‍ച്ച് പാദത്തില്‍ മാര്‍ജിന്‍ 2.25 ശതമാനം വര്‍ധിച്ച് 35.7 ശതമാനമായി.
2. റീറ്റെയ്ല്‍ സ്റ്റോറുകളില്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം മെച്ചപ്പെടുത്താനായി നിര്‍മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള പ്ലാണോഗ്രാം നടപ്പാക്കി. ഇതിലൂടെ സ്റ്റോറുകളുടെ ലേ ഔട്ട് മെച്ചപ്പെടുത്തി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ആകര്‍ഷകമാക്കാന്‍ സാധിച്ചു. ടൂത്ത് പേസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ 67 ശതമാനം ഉപഭോക്താക്കളുടെ മനസില്‍ വരുന്ന ബ്രാന്‍ഡ് നാമം കോള്‍ഗേറ്റാണെന്നാണ് ഒരു സര്‍വേ വെളിപ്പെടുത്തുന്നത്.
3. മെച്ചപ്പെട്ട വില നിര്‍ണയം, ചെലവ് ചുരുക്കല്‍ നടപടികള്‍ എന്നിവ കമ്പനിയുടെ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. 2025-26ല്‍ EBITDA മാര്‍ജിന്‍ 35 ശതമാനത്തില്‍ മിതപ്പെടുമെന്ന് കരുതുന്നു.
4. പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ പാമോലിവ് ബ്രാന്‍ഡില്‍ പുതിയ മൂന്ന് ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ സാധിച്ചു. ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍ കൂടാതെ വ്യക്തി പരിചരണ വിഭാഗത്തിലും വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കരുതുന്നു.
5. പ്രീമിയം ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍, ഗ്രാമീണ വിപണിയില്‍ മെച്ചപ്പെട്ട വളര്‍ച്ച, ഉത്പന്നങ്ങളുടെ വില വര്‍ധന എന്നിവ കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാകാം.
വില വരുമാന അനുപാതം 55ല്‍ എത്തിയതിനാല്‍ ഈ ഓഹരി വില അമിതമാണ്. അതിനാല്‍ വിലയിടിവിന് സാധ്യതയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വില്‍ക്കുക (Sell)
ലക്ഷ്യ വില- 2,350 രൂപ
നിലവില്‍ വില- 2,693 രൂപ
Stock Recommendation by Emkay Research.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it