Begin typing your search above and press return to search.
ചരക്ക് നീക്കത്തില്‍ മുന്നേറി ഈ പൊതുമേഖല ഓഹരി; ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യമോ?
കണ്ടെയ്‌നര്‍ ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നീ മേഖലയില്‍ ബിസിനസ് നടത്തുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമാണ് കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. സമര്‍പ്പിത ചരക്ക് ഇടനാഴി (Dedicated Freight Corridor) സ്ഥാപിതമാകുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കണ്ടെയ്‌നര്‍ കോര്‍പറേഷനായിരിക്കും.
1. ചെന്നൈ, നാഗ്പൂര്‍, അങ്കലേശ്വര്‍, ബറോഡ, നാഗ്പ്പൂര്‍ എന്നിവിടങ്ങളില്‍ 75 എല്‍.എന്‍.ജി ട്രക്കുകള്‍ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ ട്രക്കുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയുമുണ്ട്.
2. ആഭ്യന്തര കണ്ടെയ്‌നര്‍ ചരക്ക് കൈകാര്യം ചെയ്തതില്‍ 11 ശതമാനം വര്‍ധന ഉണ്ടായി, കയറ്റുമതി-ഇറക്കുമതി ചരക്കുകളുടെ നീക്കം 6 ശതമാനം വര്‍ധിച്ചു.
3. ആഭ്യന്തര ചരക്ക് കൈകാര്യം ചെയ്യുന്നത് വര്‍ധിക്കുമെന്ന് കരുതുന്നു. വേഗത്തില്‍ വിറ്റഴിയുന്ന ഉത്പന്നങ്ങളുടെ നീക്കം, സൗരോര്‍ജ ഉത്പന്നങ്ങളില്‍ പുതിയ പങ്കാളിത്തം, പുതിയ ടെര്‍മിനല്‍ ശൃംഖലകള്‍ സ്ഥാപിക്കുന്നത് എന്നിവയും കമ്പനിക്ക് നേട്ടമാകും.
4. ഇരട്ട സഞ്ചിത ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതും കമ്പനിയുടെ വളര്‍ച്ചക്ക് സഹായകരമാകും.
5. തുഗ്ലഗാബാദില്‍ നവംബറില്‍ ഭൂമി സറണ്ടര്‍ ചെയ്തതിനെ തുടര്‍ന്ന് ഭൂമി ലൈസെന്‍സ് ഫീസ് 25 കോടി രൂപ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. വഡോദരാ ടെര്‍മിനലിലും സ്ഥലം സറണ്ടര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. 2024-25ല്‍ 450 കോടി രൂപയായി ഭൂമി ലൈസെന്‍സ് ചെലവ് വര്‍ധിക്കും.
6. നിലവിലെ ബിസിനസ് സാഹചര്യത്തില്‍ 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ആദായ മാര്‍ജിന്‍ (EBIDTA margin) 23-25 ശതമാനം വരെ ലഭിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില-1,120 രൂപ
നിലവില്‍ വില- 924.20 രൂപ
Stock Recommendation by Motilal Oswal Financial Services.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Next Story
Videos