ഏറ്റെടുക്കലിലൂടെ വളർച്ച, ഈ ഓഹരി 17% ഉയരാം

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോ ഘടക നിർമാണ കമ്പനിയാണ് ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ ലിമിറ്റഡ് (Craftsman Automation Ltd). പ്രധാനമായും വാണിജ്യ വാഹനങ്ങൾക്ക് ഘടകങ്ങൾ നിർമിച്ചിരുന്ന കമ്പനി അടുത്തിടെ ദക്ഷിണ കൊറിയൻ കമ്പനിയായ ഡി.ആർ ആക്‌സിയോണിന്റെ (DR Axion India) ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതോടെ പാസഞ്ചർ വാഹന ഘടകങ്ങളുടെ വിപണിയിലും ശക്തമാകുകയാണ് . ഈ സാഹചര്യത്തിൽ ഓഹരിയിൽ മുന്നേറ്റത്തിന് സാധ്യത ഉണ്ട്. വിശദാംശങ്ങൾ നോക്കാം.

1. 2022-23ൽ വരുമാനം 44.2% വർധിച്ച് 3,182.6 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 29.1% വർധിച്ച് 683.6 കോടി രൂപയായി. EBITDA മാർജിൻ 21.5 ശതമാനമായി കുറഞ്ഞു (മുൻപ് 24%). അറ്റാദായം 56.1% വർധിച്ച് 250.5 കോടി രൂപയായി.

2. ഡി.ആർ ആക്‌സിയോൺ എന്ന ദക്ഷിണ കൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ ഉപകമ്പനി ഏറ്റെടുത്തതോടെ മൊത്തം ബിസിനസിൽ പാസഞ്ചർ വാഹന ഘടകങ്ങളുടെ പങ്ക് 7 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയരും. അതെ സമയം, വാണിജ്യ വാഹന ഘടകങ്ങളുടെ ബിസിനസ് വിഹിതം 29 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയും.

3. വാണിജ്യ വാഹനങ്ങൾക്ക് പവർ ട്രെയിൻ നിർമിക്കുന്നത് കൂടാതെ ഇപ്പോൾ വൈദ്യുത വാഹനങ്ങൾക്കും പവർ ട്രെയിൻ നിർമിക്കുന്നുണ്ട്. ശീതീകരണ സ്റ്റോറേജ്, മൾട്ടി കമ്മോഡിറ്റി സ്‌റ്റോറേജ് എന്നി മേഖലകളിലേക്കും ബിസിനസ് വിപുലീകരിക്കുന്നുണ്ട്.
4. അലുമിനിയം ഘടകങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് പ്രമുഖ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഇത് 2023-24ന് ശേഷം ഉത്‌പാദിപ്പിച്ച് നൽകും. ആഗോള പിക് അപ് ട്രക്ക് കമ്പനിയുടെ അലുമിനിയം ഘടകങ്ങൾ നിർമിക്കുന്നതിന് ഒ.ഇ.എം വ്യവസ്ഥയിൽ കരാറായിട്ടുണ്ട്.

5. വാണിജ്യ വാഹനങ്ങളുടെ ബിസിനസിൽ ആശ്രയിക്കുന്നത് കുറയ്ക്കാനായി പാസഞ്ചർ വാഹനങ്ങൾ, ട്രാക്റ്റർ, നിർമാണ ഉപകരണങ്ങൾ എന്നിവയ്ക്ക് വേണ്ട ഘടകങ്ങളും നിർമിക്കുന്നുണ്ട്.

6. അലുമിനിയം ബിസിനസിൽ 34% വാർഷിക വളർച്ച നേടി. മൂല്യ വർധിത ഗിയർ ബോക്സുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.

ഓട്ടോ ഘടകങ്ങളുടെ ബിസിനസിൽ ശക്തമായി മുന്നേറികൊണ്ട് തന്നെ മറ്റു ബിസിനസുകളിലേക്ക് കടക്കാൻ സാധിച്ചത് കമ്പനിക്ക് സാമ്പത്തിക നേട്ടമാകും. 2022-23 മുതൽ 2024-25 കാലയളവിൽ വരുമാനത്തിൽ 27%, അറ്റാദായത്തിൽ 39% എന്നിങ്ങനെ സംയുക്‌ത വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 4750 രൂപ
നിലവിൽ - 4099 രൂപ
Stock Recommendation by Motilal Oswal Financial Services

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it