25,000 കോടിയുടെ ആസ്തി നേടി; ഈ മൈക്രോ ഫിനാന്‍സ് കമ്പനി ഓഹരി മുന്നേറുമോ?

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ക്രെഡിറ്റ്ആക്‌സസ് ഗ്രാമീണ്‍ (CreditAccess Grameen Ltd). രജത ജൂബിലി വര്‍ഷത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 25,000 കോടിയെന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം മുന്‍പ് ധനം ഓണ്‍ലൈനില്‍ 2022 ഡിസംബര്‍ 13ന് നല്‍കിയിരുന്നു. (Stock Recommendation by ICICI Securities). അന്നത്തെ ലക്ഷ്യ വിലയായ 1,300 ഭേദിച്ച് 2023 ഡിസംബര്‍ 13ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1794.40ല്‍ ഓഹരി വില എത്തി. തുടര്‍ന്ന് വില ഇടിഞ്ഞു. കമ്പനി ഇപ്പോള്‍ വികസന മുന്നേറ്റം നടത്തുന്നതിനെ തുടര്‍ന്ന് ഈ ഓഹരി വീണ്ടും ആകര്‍ഷകമാകുന്നു.

1. 2023-24 മാര്‍ച്ച് പാദത്തില്‍ മൊത്തം വായ്പ പോര്‍ട്ട്‌ഫോളിയോ (Gross Loan Portfolio) 27 ശതമാനം ര്‍ധിച്ച് 26,714 കോടി രൂപയായി. കടം വാങ്ങിയവരുടെ എണ്ണം 15.3 ശതമാനം വര്‍ധിച്ച് 49.18 ലക്ഷമായി. അറ്റ പലിശ വരുമാനം 33.7 ശതമാനം വര്‍ധിച്ച് 922 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 0.91 ശതമാനം വര്‍ധിച്ച് 13.1 ശതമാനമായി.
2. 2024-25ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച മൊത്തം വായ്പ പോര്‍ട്ട് ഫോളിയോ 23-24 ശതമാനമാണ്, അറ്റ പലിശ മാര്‍ജിന്‍ 12.8-12.9 ശതമാനം. ചെലവ് വരുമാന അനുപാതം 30-31 ശതമാനം. ആസ്തിയില്‍ നിന്നുള്ള ആദായം 5.4 -5.5 ശതമാനം. ഓഹരിയില്‍ നിന്നുള്ള ആദായം 23-23.5ശതമാനം.
3. തമിഴ്നാട്ടിലെ വെള്ള പൊക്കം മൂലം മറ്റ് സ്ഥലങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിച്ചത് വഴി മൊത്തം നിഷ്‌ക്രിയ ആസ്തികളില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്.
4. 2023-24ല്‍ 194 പുതിയ ശാഖകള്‍ ആരംഭിച്ചു, ഇതിലൂടെ കമ്പനിയുടെ ബിസിനസ് വളര്‍ച്ച ത്വരിതപ്പെടുമെന്ന് കരുതുന്നു.
5. മത്സരാധിഷ്ഠിത വായ്പാ നിരക്കുകള്‍, വായ്പ ചെലവുകള്‍ നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിക്കുന്നതും കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -2,000 രൂപ
നിലവില്‍ വില- 1,411 രൂപ
Stock Recommendation by Emkay Research.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it