വ്യോമയാന, പ്രതിരോധ വിഭാഗത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍; ഈ ഓഹരി മുന്നേറാം

ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ഏറെയായി രൂപകല്‍പ്പനയും നിര്‍മാണവും നടത്തുന്ന കമ്പനിയാണ് സിയന്റ് ഡി.എല്‍.എം (Cyient DLM Ltd). 2023-24 ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.

1. വ്യോമയാന, പ്രതിരോധ വിഭാഗത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത് കൊണ്ട് ഡിസംബര്‍ പാദത്തില്‍ റെക്കോഡ് വരുമാനം നേടാന്‍ സാധിച്ചു. വരുമാനം 50 ശതമാനം വര്‍ധിച്ച് 321 കോടി രൂപയായി.
2. മൊത്തം ഓര്‍ഡര്‍ ബുക്ക് 2,294 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവായില്‍ 2,350 കോടി രൂപയുടെ ഓര്‍ഡര്‍ ഉണ്ടായിരുന്നു. വിപണന, ഭരണപരമായ ചെലവുകള്‍ വര്‍ധിച്ചത് കൊണ്ട് നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 0.40 ശതമാനം കുറഞ്ഞ് 9.2 ശതമാനമായി. അറ്റാദായം 222.6 ശതമാനം വര്‍ധിച്ച് 18.4 കോടി രൂപയായി. ജീവനക്കാരുടെ ചെലവ് മൊത്തം വിറ്റുവരവിന്റെ 9.5 ശതമാനമായി വര്‍ധിച്ചു (നേരത്തെ 6.6%).
3. അധിക വിപണന, ഭരണപരമായ ചെലവുകള്‍ നടത്തിക്കഴിഞ്ഞ സ്ഥിതിക്ക് മധ്യ കാലയളവില്‍ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ദീര്‍ഘകാലയളവില്‍ മാര്‍ജിന്‍ 11-12 ശതമാനം വരെ ഉയരാം.
4. ഇന്‍വെന്ററി (അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണത്തിലിരിക്കുന്നതും നിര്‍മിച്ചതുമായ ഉത്പന്നങ്ങള്‍) ഇടിവ് ഉണ്ടാകും. അറ്റ പ്രവര്‍ത്തന മൂലധനം ദിവസങ്ങള്‍ 100 ആയി കുറയ്ക്കും. മധ്യ കാലയളവില്‍ 90 ദിവസമായി കുറയ്ക്കും. അറ്റ മൂലധന ദിവസങ്ങള്‍ എന്നാല്‍ മൂലധനം വരുമാനമായി മാറ്റാനുള്ള കാലയളവാണ്.
5. ബംഗളൂരുവില്‍ പുതിയ മെഷീനിംഗ് സംവിധാനം 36,000 ചതുരശ്ര അടിയുള്ള നിര്‍മാണ കേന്ദ്രത്തില്‍ സ്ഥാപിച്ചു. മെഡിക്കല്‍, വ്യാവസായിക ഉത്പന്നങ്ങള്‍ നിര്‍മിക്കാനായി മൈസൂരില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
6. വ്യോമയാന ബിസിനസ് 100 ശതമാനം, പ്രതിരോധ ബിസിനസ് 75 ശതമാനം എന്നിങ്ങനെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. വിദേശ ഓര്‍ഡറുകള്‍ ലഭിച്ചതും ഈ വിഭാഗങ്ങളുടെ വളര്‍ച്ചക്ക് സഹായകരമായി. കേബിള്‍, ബോക്‌സ് ബിസിനസിലേക്കും കടക്കുന്നു.
ശക്തമായ ഓര്‍ഡര്‍ ബുക്ക്, വികസന പദ്ധതികള്‍, പുതിയ ബിസിനസ് ചുവടുവയ്പ്പുകള്‍ എന്നിവ കാരണം കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 830 രൂപ
നിലവില്‍ വില - 663.20 രൂപ
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it