മികച്ച സാമ്പത്തിക ഫലം, ഫെഡറല്‍ ബാങ്ക് ഓഹരി 39 ശതമാനം ഉയര്‍ന്നേക്കാം

2022 -23 മാര്‍ച്ച് പാദത്തിലെ മികച്ച സാമ്പത്തിക ഫലത്തിന് ശേഷം ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ മുന്നേറ്റത്തിന്‌ സാധ്യത വര്‍ധിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ നേടാനും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമാണ്. ഈ ഓഹരിയെ ആകര്‍ഷകമാക്കുന്ന കാരണങ്ങള്‍ നോക്കാം.

1. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ പലിശ വരുമാനം 25 ശതമാനം വര്‍ധിച്ച് 1500 കോടി രൂപയായി. 3.3 ശതമാനം അറ്റ പലിശ മാര്‍ജിന്‍ കൈവരിക്കാന്‍ സാധിച്ചു.
2. വായ്പ ചെലവുകള്‍ കുറച്ചത് കൊണ്ട് അറ്റാദായത്തില്‍ 67 ശതമാനം വര്‍ധന ഉണ്ടായി. വായ്പ തിരിച്ചടവ് മെച്ചപ്പെട്ടതിനാല്‍ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞ് 0.69 ശതമാനമായി. മൊത്തം നിഷ്‌ക്രിയ ആസ്തി 2.36 ശതമാനം. ചെറുകിട വായ്പകളുടെ തിരിച്ചടവില്‍ 143 കോടി രൂപയുടെ കുറവ് ഉണ്ടായി. എന്നാല്‍ കോര്‍പറേറ്റ് വായ്പകളുടെ തിരിച്ചടവില്‍ വീഴ്ചകള്‍ ഉണ്ടായില്ല. കാര്‍ഷിക വായ്പകളുടെ തിരിച്ചടവിലും വീഴ്ച്ചകള്‍ വര്‍ധിച്ചു.
3. പലിശേതര വരുമാനം 58 ശതമാനം വര്‍ധിച്ച് 740 കോടി രൂപയായി. പ്രധാന ഫീസ് വരുമാനം 34 ശതമാനം വര്‍ധിച്ച് 520 കോടി രൂപയായി.
4. നിക്ഷേപങ്ങള്‍ 17.4 ശതമാനം വര്‍ധിച്ച് 2,13,400 കോടി രൂപയായി. സ്ഥിര നിക്ഷേപങ്ങള്‍ 25.4 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു. കറന്റ്, സേവിങ്സ് അക്കൗണ്ടുകളുടെ വളര്‍ച്ചയില്‍ കുറവുണ്ടായി.
5 . അറ്റ വായ്പ വിതരണത്തില്‍ 20.4 ശതമാനം വര്‍ധന രേഖപ്പെടുത്തി - 1,74,400 കോടി രൂപ. ഹോള്‍ സെയില്‍, റീറ്റെയ്ല്‍ വായ്പകളില്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. യഥാക്രമം 23.5 ശതമാനം, 17.2 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച. വായ്പ നിക്ഷേപ അനുപാതം 84 ശതമാനം നിലനിര്‍ത്താന്‍ കഴിയുമെന്ന് ബാങ്ക് കരുതുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.5 ശതമാനം നിലനിര്‍ത്താന്‍ സാധിക്കും. ട്രഷറി വരുമാനം 190 കോടി രൂപയായി.

7 . നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023 -24 ) ചെലവ് വരുമാന അനുപാതം ഒരു ശതമാനം മെച്ചപ്പെടുത്തി 48 ശതമാനം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. 2022 -23 ല്‍ 75 പുതിയ ശാഖകള്‍ ആരംഭിച്ചു. 2023 -24 ല്‍ 100 പുതിയ ശാഖകള്‍ ആരംഭിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 178 രൂപ
നിലവില്‍ വില-128 രൂപ
Stock Recommendation by NIrmal Bang Research.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it