പി വി സി വിലയിടിവിലും തളരാതെ,വില്‍പ്പനയില്‍ കുതിപ്പ്: ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നോക്കാം

പൂനെ ആസ്ഥാനമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പി വി സി പൈപ്പുകളും, ഫിറ്റിങ്സും ഉല്‍പാദിപ്പിച്ച വിപണനം നടത്തുന്ന പ്രമുഖ കമ്പനിയാണ് ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ് (Finolex Industries Ltd). 2022 -23 സെപ്റ്റംബര്‍ പാദം പ്രതിസന്ധി നിറഞ്ഞതായിരുന്നു. പി വി സി പൈപ്പുകളുടെ വിലയില്‍ ഉണ്ടായ തിരുത്തല്‍ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിച്ചു. വരുമാനം 13.1 % കുറഞ്ഞ് 941.13 കോടി രൂപയായി.

ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളില്‍ പി വി സി പൈപ്പുകള്‍ക്ക് 30 % വില ഇടിഞ്ഞു. എങ്കിലും വിലയിടിവ് മൂലം ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. പൈപ്പുകള്‍ , ഫിറ്റിങ്‌സ് എന്നിവയുടെ വില്‍പന 6.8 % വര്‍ധിച്ച് 59218 ടണ്ണായി. പി വി സി വിഭാഗത്തില്‍ 3.9 % 54063 ടണ്ണായി. നഷ്ടം 93.92 കോടി രൂപ (മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 235.08 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു).

ഉയര്‍ന്ന വിലക്ക് വാങ്ങിയ അസംസ്‌കൃത വസ്തുക്കള്‍, പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ എന്നിവ കെട്ടികിടന്നത് കൊണ്ട് മാര്‍ജിനില്‍ ഇടിവ് ഉണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് കമ്പനിക്ക് അനുഗ്രഹമായി. കാര്‍ഷിക മേഖലയില്‍ പി വി സി പൈപ്പുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. കാര്‍ഷികേതര മേഖലയിലും ഡിമാന്‍ഡ് വര്ധിക്കുന്നുണ്ട്. മൊത്തം ബിസിനസിന്‍ റ്റെ 37 % അതില്‍ നിന്നാണ് ലഭിക്കുന്നത്.
അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ 2022 -23
1 ) വരുമാനം 4 % വര്‍ധിച്ചു -2130.94 കോടി രൂപ
2 ) പൈപ്‌സ് & ഫിറ്റിങ്‌സ് വില്‍പന 17.9 % വര്‍ധിച്ച് 131178 ടണ്‍
3 ) പി വി സി ഉല്‍പ്പന്നങ്ങള്‍ 14.2 % ഉയര്‍ന്നു -116809 ടണ്‍.
4 ) നികുതിക്കും, പലിശക്കും മുന്‍പുള്ള നഷ്ടം- 16.76 കോടി രൂപ (മുന്‍ വര്‍ഷം ലാഭം 510.97 കോടി രൂപ)
5 ) അറ്റാദായം 6.17 കോടി രൂപ (മുന്‍ വര്‍ഷം 381.88 കോടി രൂപ).
ഹ്രസ്വ കാലയളവില്‍ ഉല്‍പ്പന്ന വിലയിടിവ് മാര്‍ജിനില്‍ കുറവ് വരുത്തും. മൂന്നാം പാദത്തിലും സാമ്പത്തിക ഫലത്തില്‍ അത് പ്രതിഫലിക്കും. എങ്കിലും ഡിമാന്‍ഡ് വര്‍ധനവ്, അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് മൂലം തുടര്‍ന്നുള്ള കാലയളവില്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 161 രൂപ
നിലവില്‍ 133 രൂപ
(Stock Recommendation by IDBI Capital)



Related Articles
Next Story
Videos
Share it