Begin typing your search above and press return to search.
കൂടുതല്‍ ആശുപത്രികളുമായി വടക്കേ ഇന്ത്യയില്‍ ശക്തം, ഈ ഓഹരി മുന്നേറാം
വടക്ക്, കിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള ആശുപത്രി ശൃംഖലയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ് (Global Health Ltd, Symbol-Medanta). 2022-23 ഡിസംബര്‍ പാദത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി ഉയര്‍ന്നു. കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റ സാധ്യതയുണ്ട്.
1. നിലവിലുള്ള മേദാന്ത ബ്രാന്‍ഡ് നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആശുപത്രികളില്‍ 2,725 കിടക്കകളുണ്ട്. കിടക്കകളുടെ എണ്ണം അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,500 ആയി ഉയര്‍ത്തും. വടക്ക്, മധ്യ മേഖലയില്‍ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കാനും ശ്രമം നടക്കുന്നു. ഗുരുഗ്രാം (100 കിടക്കകള്‍), ലക്നൗ (350 വരെ കിടക്കകള്‍), പാറ്റ്‌ന (150-300 കിടക്കകള്‍), നോയിഡ (300 -550 കിടക്കകള്‍) എന്നിവിടങ്ങളിലാണ് ആശുപത്രികള്‍ തുറക്കുക.
2. ഡി.എല്‍.എഫ് എന്ന കമ്പനിയുമായി 50:50 സംയുക്ത സംരംഭത്തില്‍ ഡല്‍ഹിയുടെ തെക്കന്‍മേഖലകളില്‍ 400 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാന്‍ ധാരണയായി. 20 സ്‌പെഷാലിറ്റികളിലായി ആധുനിക മെഡിക്കല്‍, ശസ്ത്രക്രിയ ചികിത്സകള്‍ ഇവിടെ ലഭ്യമാകും.
3. നോയിഡയില്‍ രണ്ടു ഘട്ടങ്ങളിലായി സ്ഥാപിക്കുന്ന പുതിയ ആശുപത്രി 2024-25ല്‍ പൂര്‍ത്തിയാക്കുമ്പോള്‍ 500 കിടക്കകള്‍ ഉണ്ടാകും.
4. മധ്യപ്രദേശിലെ മെഡിക്കല്‍ ഹബ്ബായി ഇന്‍ഡോര്‍ മാറും. ഇവിടെ ഗ്ലോബല്‍ ഹെല്‍ത്ത് 175 കിടക്കകള്‍ ഉള്ള ആശുപത്രി നടത്തുന്നുണ്ട്. 300 കിടക്കകള്‍ കൂടി ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു.
5. ആശുപത്രികള്‍ അതിവേഗം വികസിപ്പിക്കുകയും പുതിയ ആശുപത്രികള്‍ സ്ഥാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരുമാനത്തില്‍ 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 28% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
6. മികച്ച ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നത് കൂടാതെ ഡോക്ടര്‍മാരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം പുതിയതായി 160 ഡോക്ടര്‍മാരെയും 500 നഴ്‌സുമാരെയും നിയമിച്ചു. വികസിപ്പിക്കുന്ന ആശുപത്രികളുടെ വരുമാനത്തില്‍ 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 21% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1,170 രൂപ
നിലവില്‍ വില- 998 രൂപ
Stock Recommendation by Motilal Oswal Financial Services.
Next Story
Videos