Begin typing your search above and press return to search.
ഫ്‌ളൂറോ പോളിമര്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നു, 41% ഉയരാന്‍ സാധ്യതയുള്ള ഓഹരി
രാസവസ്തുക്കള്‍, ഫ്‌ളൂറോ പോളിമര്‍, ഫ്‌ലൂറോ സ്‌പെഷാലിറ്റിസ്‌റെ, ഫ്രിജറന്റ്റ്സ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് ഗുജറാത്ത് ഫ്‌ളൂറോ കെമിക്കല്‍സ് (Gujarat Flourochemicals Ltd). ഇന്ത്യയിലെ ഏക ഫ്‌ലൂറോപോളിമര്‍/പൊളിടെട്രാപൊളി (പി ടി എഫ് ഇ) എത്തിലീന്‍ ഉല്‍പ്പാദകരമാണ്. യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഫ്‌ലൂറോ പോളിമറിന്‍ റ്റെ പ്രമുഖ വിതരണക്കാരാണ്. ഓഹരിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കാണാം.
- 2022 -23 സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 52.6 % വര്‍ധിച്ച് 1453.12 കോടി രൂപയായി. അറ്റാദായം 73 % വര്‍ധിച്ച് 357.12 കോടി രൂപയായി. പുതിയ ഫ്‌ലൂറോ പോളിമര്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്. കൂടാതെ പിന്നോക്ക സംയോജനം (backward integration) നടത്താനായി നിക്ഷേപം നടത്തുകയാണ്. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 35.05 ശതമാനത്തില്‍ നിന്ന് 38.32 ശതമാന മായി. വികസന പദ്ധതികള്‍ 2022 -23 മുതല്‍ 2023 -24 വരെ കാലയളവില്‍ ലാഭം വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.
- പി ടി എഫ് ഇ വിലകള്‍ 40 % വര്‍ധിച്ച് കിലോക്ക് 960 രൂപ മുതല്‍ 1017 രൂപയായി. ചൈന കമ്പനികള്‍ കടുത്ത മത്സരം നല്‍കുന്നുണ്ടെങ്കിലും ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് കമ്പനിക്ക് വിപണിയില്‍ ആധിപത്യം ഉണ്ട്. ഒരു കിലോക്ക് 349 രൂപവരെ മാര്‍ജിന്‍ ഉണ്ട്.
- പുതിയ ഫ്‌ലൂറോ പോളിമെറുകളുടെ കയറ്റുമതിയില്‍ നിന്ന് 450 കോടി രൂപ ഈ വര്‍ഷം ലഭിച്ചു. 2019 -20 ല്‍ 100 കോടി രൂപയായിരുന്നു.
- വൈദ്യുത വാഹനത്തിനുള്ള ബാറ്ററികള്‍, സൗരോര്‍ജ പാനലുകള്‍, ഹൈഡ്രോജെന്‍ ഇന്ധന സെല്ലുകള്‍ എന്നിവക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. കാര്‍ബണ്‍, ഓക്‌സിജന്‍, ഫ്‌ലൂറിന്‍, നൈട്രോജെന്‍, ഹൈഡ്രോജെന്‍ തുടങ്ങിയവയില്‍ നിന്ന് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
- ഗവേഷണത്തിനും, വികസനത്തിനും ഊന്നല്‍ നല്‍കുന്ന കമ്പനിയാണ്. ഗേവഷണിതിലൂടെ കണ്ടെത്തിയ രാസവസ്തുക്കള്‍ വാണിജ്യ വല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഫാര്‍മ, കാര്‍ഷിക മേഖലകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
ക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 4270 രൂപ
നിലവില്‍ - 3,009 രൂപ
(Stock Recommendation by ICICI Securities)
Next Story
Videos