ടൈല്‍ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷ; ഗുജറാത്ത് ഗ്യാസ് ഓഹരിയുടെ സാധ്യതകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ് (Gujarat Gas Ltd) ആറ് സംസ്ഥാനങ്ങളിലെ 44 ജില്ലകളില്‍ പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 80 ശതമാനം ഗ്യാസ് ഡിമാന്‍ഡ് കുറഞ്ഞ വേളയിലും മൂലധന നിക്ഷേപം 40 % വര്‍ധിപ്പിച്ചു. 2020 -21 ല്‍ 55 പുതിയ സി എന്‍ ജി സ്റ്റേഷനുകള്‍ ആരംഭിച്ചു. ഒരു ലക്ഷം കുടുംബങ്ങളില്‍ കൂടി പൈപ്ഡ് ഗ്യാസ് ഉപഭോക്താക്കളായി മാറി. 3000 കിലോമീറ്റര്‍ ദൂരത്തില്‍ വാതക പൈപ് ലൈന്‍ സ്ഥാപിച്ചു.

2021 -22 ല്‍ മൊത്തം വാതക വില്‍പ്പനയുടെ 49 % വാങ്ങിയത് ഗുജറാത്തിലെ മോര്‍ബിയിലെ ടൈല്‍ കമ്പനികളാണ്. 2022-23 ല്‍ മോര്‍ബിയിലെ കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന വാതകം കുറച്ചതു കൊണ്ട് മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിച്ചു.

സ്‌പോട്ട് എല്‍ എന്‍ ജി വില 70 ഡോളര്‍ (ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിററ്റിന് ) വരെ ആഗസ്റ്റില്‍ ഉയര്‍ന്നു .എന്നാല്‍ നിലവില്‍ 32 മുതല്‍ 38 ഡോളര്‍ വരെ യാണ് വില. 2023 -24 ല്‍ ശരാശരി വില 30 ഡോളറും, 2024 -25 ല്‍ 15 ഡോളറായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാവസായിക പൈപ്ഡ് വാതകത്തിന്‍ റ്റെ ഡിമാന്‍ഡ് എല്‍ എന്‍ ജി വില കുറയുന്ന സാഹചര്യത്തില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സി എന്‍ ജി ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് കരുതാം.

മൊത്തം വില്‍പ്പനയുടെ 27 % സി എന്‍ ജി യാണ്. ഇത് 20 % വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സി എന്‍ ജി സ്റ്റേഷനുകള്‍ സ്ഥാപിച്ചത് കൊണ്ട് ബിസിനസില്‍ നേട്ടം കൈവരിക്കാന്‍ കഴിയും. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 11 % വര്‍ധിച്ചു -4107.83 കോടി രൂപയായി., അറ്റാദായം 62 % വര്‍ധിച്ച് 421.93 കോടി രൂപയായി. പ്രവര്‍ത്തന എം,മാര്‍ജിന്‍ 16.10 ശതമാനമായി ഉയര്‍ന്നു (മുന്‍ വര്‍ഷം 11.94 %).

2021 22 ല്‍ ഇന്ത്യയില്‍ വാതക ഡിമാന്‍ഡ് 7.25 %വര്‍ധിച്ചു. സ്‌പോട്ട് എല്‍ എന്‍ ജി വില വര്‍ധിച്ചത് കൊണ്ട് ഈ വര്‍ഷം ഡിമാന്‍ഡ് വര്‍ധനവ് 6 ശതമാനമായി കുറഞ്ഞു. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ല്‍ 15 % വാര്‍ഷിക വാതക ഡിമാന്‍ഡ് വളര്‍ച്ച കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഗുജറാത്ത് ഗ്യാസ് കമ്പനിയുടെ വളര്‍ച്ചക്ക് അനുകൂല സാഹചര്യങ്ങളാണ് നിലവില്‍ ഉള്ളത്.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം വാങ്ങുക (Buy)
ലക്ഷ്യ വില -608 രൂപ
നിലവില്‍ - 527 രൂപ
(Sock Recommendation by Nirmal Bang Research)



Related Articles
Next Story
Videos
Share it