പ്രകൃതി വാതക ഡിമാന്‍ഡ് കുതിക്കുന്നു, 57 ശതമാനം ഉയരാന്‍ സാധ്യതയുള്ള ഓഹരി

ഗുജറാത്ത് സ്റ്റേറ്റ് പെട്രോകെമിക്കല്‍ കോര്‍പറേഷന് (ജി എസ് പി എല്‍) കീഴില്‍ വരുന്ന പ്രമുഖ വാതക കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (Gujarat State Petronet Ltd). 2700 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിക്കുക വഴി ഗുജറാത്ത് പെട്രോനെറ്റ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗ്യാസ് ട്രാന്‍സ്മിഷന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായി. ജി എസ് പി എല്‍ ന് കീഴില്‍ വരുന്ന മറ്റൊരു കമ്പനിയായ ഗുജറാത്ത് ഗ്യാസ് ലിമിറ്റഡില്‍ 54.17 % ഓഹരി പങ്കാളിത്തം ഉണ്ട്.

പെട്രോളിയം പ്രകൃതി വാതക നിയന്ത്രണ ബോര്‍ഡ് അടുത്തിടെ പുറത്തിറക്കിയ പ്രകൃതി വാതക പൈപ് ലൈന്‍ സംബന്ധിക്കുന്ന നിബന്ധനകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് അനുകൂലമാണ്. ഇന്ത്യയില്‍ ഗ്യാസ് ഗ്രിഡ് വികസനം, സ്‌പോട്ട് എല്‍ എന്‍ ജി വിലയിടിവ്, കിരിത്ത് പരേഖ് കമ്മിറ്റിയുടെ പ്രകൃതി വാതക വിലയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്നിവ വാതക ഡിമാന്‍ഡ് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതി വാതക ഉല്‍പ്പാദനം, വിതരണം ശൃംഖല വികസനം, സിറ്റി ഗ്യാസ് വിതരണം എന്നിവ ശക്തിപ്പെടുത്തുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ഊര്‍ജ ഉപയോഗത്തില്‍ പ്രകൃതി വാതകത്തിന്‍ റ്റെ പങ്ക് നിലവില്‍ 6.3 % നിന്ന് 2030 ല്‍ 15 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 20.7 % കുറഞ്ഞു എങ്കിലും പ്രവര്‍ത്തന മാര്‍ജിന്‍ 80 % നിന്ന് 100 ശതമാനമായി ഉയര്‍ന്നു. അറ്റ ലാഭ മാര്‍ജിന്‍ 55 % നിന്ന് 72.29 ശതമാനമായി. അറ്റാദായം 314.22 കോടി രൂപ.

പ്രകൃതി വാതകത്തിന് ജി എസ് ടി ഏര്‍പ്പെടുത്തണമെന്ന് കിരിത്ത് പരേഖ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുമെന്നത് കൊണ്ട് ഇന്ധന ഓയിലിന് പകരം വാതകം ഉപയോഗിക്കുന്നത് വര്‍ധിക്കും.

ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനി വാതക പൈപ് ലൈനുകള്‍ ദഹേജ്, ഹസീറ, മുന്ദ്ര തുടങ്ങിയ എല്‍ എന്‍ ജി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. 2000 കോടി രൂപയുടെ മൂലധന ചെലവാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനില്‍ ഒരു വലിയ വാതക പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനും, ആന്ധ്ര പ്രദേശില്‍ ഒരു ചെറിയ പൈപ് ലൈന്‍ ശൃംഖല സ്ഥാപിക്കാനും കരാര്‍ ലഭിച്ചിട്ടുണ്ട്.

പ്രകൃതി വാതകത്തിന് വളരെ അധികം പ്രാധാന്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മൊത്തം സിറ്റി വാതക വിതരണത്തിന്‍ റ്റെ 35 % അവിടെ യാണ് നടക്കുന്നത്. കൂടുതല്‍ എല്‍ എന്‍ ജി ഇറക്കുമതി നടക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനിയുടെ ബിസിനസ് വളര്‍ച്ചക്ക് അനുകൂല സാഹചര്യമാണ്. കൂടാതെ രാജ്യത്തെ മറ്റ് പ്രമുഖ തുറമുഖങ്ങളില്‍ എല്‍ എന്‍ ജി ഇറക്കുമതി വര്‍ധിക്കുന്നത് കൂടുതല്‍ വാതക പൈപ് ലൈനുകള്‍ സ്ഥാപിക്കാനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കും.

വരും വര്‍ഷങ്ങളില്‍ ഊര്‍ജ മേഖലയില്‍ പ്രകൃതി വാതകത്തിന്‍ റ്റെ പങ്ക് വര്‍ധിക്കുന്നതിലൂടെ കൂടുതല്‍ ബിസിനസും ആദായവും നേടാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 432 രൂപ

നിലവില്‍ - 275 രൂപ

( Stock Recommendation by Nirmal Bang Research)

Related Articles
Next Story
Videos
Share it