വന്‍ ഇടപാടുകളുമായി ഈ ഐ.ടി കമ്പനി; ഓഹരി 20% വരെ ഉയരാം

ആഗോള തലത്തില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികതയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് (Happiest Minds Technologies). 2022-23 ല്‍ വരുമാനത്തില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചു, പുതിയ ഓര്‍ഡറുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ഈ ഓഹരിയുടെ സാധ്യത നോക്കാം.

1. 2022-23 മാര്‍ച്ച് പാദത്തില്‍ വരുമാനം 25 ശതമാനം വര്‍ധിച്ച് 378 കോടി രൂപയായി. 2022 -23 ല്‍ മൊത്തം വരുമാന വളര്‍ച്ച 23.7 ശതമാനം, പ്രതീക്ഷിച്ചതിലും 1.3 ശതമാനം കുറവാണിത്. മാര്‍ച്ച് പാദത്തില്‍ ലഭിക്കേണ്ട വരുമാനം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റേണ്ടി വന്നതുകൊണ്ടാണ് കുറവ് ഉണ്ടായത്.

2. മാര്‍ച്ച് പാദത്തില്‍ 306 ജീവനക്കാരെ പുതുതായി നിയമിച്ചു, മൊത്തം 4,917 ജീവനക്കാരുണ്ട്. 1,300 പേരെ പുതുതായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നു.
3. ഹൈ ടെക് വെര്‍ട്ടിക്കല്‍, മാനുഫാഫാക്ചറിംഗ് വെര്‍ട്ടിക്കല്‍ എന്നിവയിലാണ് മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചത്. എസ്.എം.ഐ എന്ന കമ്പനിയെ ഏറ്റെടുത്തതോടെ ഹെല്‍ത്ത് കെയര്‍ വെര്‍ട്ടിക്കലില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയും.
4. 2023-24 ആദ്യ പാദത്തില്‍ വലിയ ഇടപാടുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞത് നടപ്പ് സാമ്പത്തിക വര്‍ഷം 25 ശതമാനം വരുമാന വളര്‍ച്ച നേടാന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അമേരിക്കയില്‍ രണ്ടു പുതിയ ഓഫിസുകള്‍ സ്ഥാപിച്ചു. ഈ വര്‍ഷം 450 തുടക്കക്കാരെ നിയമിക്കാന്‍ സാധ്യത ഉണ്ട്.
5. 2022-23 മുതല്‍ 2024-25 വരെ കാലയളവില്‍ വരുമാനത്തില്‍ 24.1 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
6. കമ്പനിക്ക് മൊത്തം 237 ഉപഭോക്തൃ കമ്പനികളുണ്ട്, 16 എണ്ണം മാര്‍ച്ച് പാദത്തില്‍ ലഭിച്ചതാണ്.
7. 2022-23ല്‍ ഒരു ഓഹരിക്ക് 5.4 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു. 2023-24ല്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായത്തിലെ മാര്‍ജിന്‍ 22 -24 ശതമാനം വരെ കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്നാണ് 96 ശതമാനം വരുമാനം ലഭിക്കുന്നത്. ഈ രംഗത്ത് ഇനിയും വളര്‍ച്ചാ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില-1030 രൂപ
നിലവില്‍ വില- 854 രൂപ.
Stock Recommendation by Yes Securities.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it