പുതിയ ഓർഡറുകളും വരുമാനവും വർധിക്കുന്നു; ഈ ഓഹരിയിൽ മുന്നേറ്റ സാധ്യത

കേന്ദ്ര ബജറ്റിൽ റോഡ് വികസനത്തിന് കൂടുതൽ വിഹിതം, കൂടുതൽ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുന്നതും കമ്പനിക്ക് നേട്ടം

റോഡ് നിർമാണത്തിൽ രണ്ട് പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയമുള്ള ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയാണ് എച്ച്.ജി ഇൻഫ്രാ എന്‍ജിനീയറിംഗ്‌ ലിമിറ്റഡ് (HG Infra Engineering Ltd). ഏറ്റെടുത്ത വലിയ റോഡ് പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇത് കൂടാതെ റെയില്‍ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

1. 2023-24 ഡിസംബർ പാദത്തിൽ വരുമാനം 19 ശതമാനം വർധിച്ച് 1,347 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 13.3 ശതമാനം വർധിച്ച് 214 കോടി രൂപയായി. EBITDA മാർജിൻ 0.81 ശതമാനം കുറഞ്ഞ്‌ 15.9 ശതമാനമായി. മാർജിൻ കുറയാൻ കാരണം പ്രവർത്തന ചെലവ് വർധിച്ചതും ജീവനക്കാരുടെ ചെലവ് വർധിച്ചതുമാണ്.

2. കൂടുതൽ ഹൈബ്രിഡ് ആന്വിറ്റി മോഡൽ പദ്ധതികൾ നടപ്പാക്കിയതാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണം. 2023-24ൽ വരുമാനത്തിൽ 20 ശതമാനം, EBITDA മാർജിൻ 16 ശതമാനം എന്നിങ്ങനെ വർധന പ്രതീക്ഷിക്കുന്നു.

3. മൊത്തം കൈവശമുള്ള ഓർഡർ മൂല്യം 9,626 കോടി രൂപ ( മുൻ വർഷത്തെ വരുമാനത്തിന്റെ രണ്ട് ഇരട്ടി). അതിനാൽ അടുത്ത രണ്ടു മൂന്ന് വർഷത്തേക്ക് സുരക്ഷിത വരുമാനം ലഭിക്കാനുള്ള സാഹചര്യം ഉണ്ട്.

4. ജനുവരി ആദ്യം റെയില്‍വേയുടെ 1,100 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

5.2023-24 സാമ്പത്തിക വര്‍ഷത്തിൽ 5,000-6000 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മൂന്ന് പാദങ്ങളിൽ 2,000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. പൊതു തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് കൊണ്ട് പുതിയ ഓർഡറുകൾ ലഭിക്കാനുള്ള സാധ്യത ഹ്രസ്വ കാലത്തേക്ക് കുറയും.

6. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം കൂടുതൽ റോഡ്, റെയില്‍വേ പദ്ധതികൾ നടപ്പാക്കും. 2024-25ൽ 8,000 മുതൽ 10,000 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

7. ലഭിച്ച മൊത്തം കരാറുകളിൽ 51 ശതമാനം ഇറക്ഷൻ, പ്രൊക്യുര്‍മെന്റ്, കമ്മീഷനിംഗ് (EPC) പദ്ധതികളാണ്, 37 ശതമാനം ഹൈബ്രിഡ് ആന്വിറ്റി മോഡൽ പദ്ധതികൾ, ബാക്കി റെയില്‍വേ പദ്ധതികൾ. മെട്രോ സൗരോർജ പദ്ധതികളും ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 1,120 രൂപ
നിലവിൽ വില- 933.40 രൂപ

Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it