ഐ:സി:ഐ:സി:ഐ ബാങ്ക് ഓഹരി 36% വരെ ഉയരാന്‍ സാധ്യത

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ബാങ്ക് 2022-23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. പ്രവര്‍ത്തന ലാഭം 31.6% വര്‍ധിച്ച് 13,235 കോടി രൂപയായി. അറ്റാദായം 34.2% വര്‍ധിച്ച് 8312 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.55% കുറഞ്ഞു 0.61%.

ഈ ഓഹരി ഒരു മാസം 870 രൂപ വരെ ഉയര്‍ന്നു. എന്നാല്‍ ഈ ഓഹരി 36% ഉയരാന്‍ സാധ്യത ഉണ്ടെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു, കാരണങ്ങള്‍ അറിയാം:

1. അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന വായ്പകള്‍ക്ക് പ്രശ്‌നങ്ങള്‍ കാണുന്നില്ല. മികച്ച പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ക്കാണ് പണം നല്‍കിയത്. തിരിച്ചടവിലും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല. അടുത്തിടെ സിമെന്റ് കമ്പനികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐ സി ഐ സി ഐ ബാങ്ക് വായ്പകള്‍ കൂടുതല്‍ നല്‍കിയത്.

2. റീറ്റെയ്ല്‍, ചെറുകിട ഇടത്തരം വ്യവസായങ്ങൾ , ബിസിനസ് ബാങ്കിംഗ് വിഭാഗത്തില്‍ ആരോഗ്യ കരമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

3. ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ 10.3 % വര്‍ധിച്ച് 11,22,049 കോടി രൂപയായി. മൊത്തം വായ്പ 19.7% വര്‍ധിച്ചു. ആഭ്യന്തര വായ്പ പോര്‍ട്ട് ഫോളിയോ 21.4 % വര്‍ധിച്ചു. സേവിംഗ്‌സ്, കറന്റ് ഡിപ്പോസിറ്റുകള്‍ 12 -14 % വര്‍ധിക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു

4. അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെട്ടിട്ടുണ്ട്, മധ്യ കാലയളവില്‍ 4 -4 .5 % നിലനിര്‍ത്താന്‍ സാധിക്കും. ഫീസ് ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ 4% വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

5. വ്യക്തിഗത, വാഹന വായ്പകള്‍ കാലാവധിക്ക് മുന്‍പ് അടക്കുന്നവര്‍ക്ക് പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്.

6,. വിദേശ നാണയ ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് എന്നിവയില്‍ നിന്ന് ഫീസ് വരുമാനം വര്‍ധിക്കുമെന്ന് കരുതുന്നു.

7. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് മുന്നേറ്റം നടത്താന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴിയുള്ള ഇടപാടുകള്‍ 2.3 ഇരട്ടി വര്‍ധിച്ചു. മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നത് കൊണ്ട് വ്യവസായ മേഖലയില്‍ നിന്ന് കൂടുതല്‍ ബിസിനസ് ലഭിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 1171 രൂപ

നിലവില്‍ - 837 രൂപ

Stock Recommendation by Nirmal Bang Research.


(Equity investing is subject to market risk. Always do your own research before investing.)

ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ വിദഗ്ധ പഠനത്തിനുശേഷം മാത്രം നടത്തുക.


Related Articles
Next Story
Videos
Share it