ഇടപാടുകാരെ ആകര്‍ഷിച്ച് മുന്നോട്ട്, ഇന്ത്യ മാര്‍ട്ട് ഓഹരി പരിഗണിക്കാം

ബിസിനസുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് പ്ലാറ്റ് ഫോമാണ് (B2B market place) ഇന്ത്യ മാര്‍ട്ട് (IndiaMart Intermesh Ltd ). വിവിധ വിഭാഗങ്ങളിലായി അനവധി വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ഇന്ത്യ മാര്‍ട്ടിലൂടെ വ്യാപാരികള്‍ക്ക് സാധിക്കുന്നുണ്ട്. 2022 -23 മാര്‍ച്ച് പാദസാമ്പത്തിക ഫലം പുറത്തുവന്നതിന് ശേഷം വിപണിയുടെ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ മാര്‍ട്ട് ഓഹരിയെ ആകര്‍ഷകമാക്കുന്ന കാരണങ്ങള്‍ അറിയാം:

1. വരുമാനം 33 ശതമാനം വര്‍ധിച്ച് 269 കോടി രൂപയായി. അറ്റാദായം 56 കോടി രൂപ, മൊത്തം മാര്‍ജിന്‍ 19 ശതമാനം. 2023 -24 ല്‍ മാര്‍ജിന്‍ 25 ശതമാനമായി ഉയരാന്‍ സാധ്യത ഉണ്ട്. തുടര്‍ന്ന് 30 ശതമാനത്തിലേക്ക് വര്‍ധിക്കും.
2. മാനവ വിഭവ ശേഷി മെച്ചപ്പെടുത്താനും, വിപണനം, ഉല്‍പന്നങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനും കമ്പനി ശ്രമിച്ചതിന്റെ ഫലമായി നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA) 66 കോടി രൂപയായി. EBITDA മാര്‍ജിന്‍ 25 ശതമാനമായി ഉയരുന്നു.
3. സേവനങ്ങള്‍ക്ക് പണം നല്‍കുന്ന വിതരണക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. ഓരോ ത്രൈമാസത്തിലും പണം നല്‍കി ഇന്ത്യ മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വിതരണക്കാരുടെ എണ്ണം 8000 -9000 വരെ വര്‍ധിക്കുന്നുണ്ട്.
4. ഇന്ത്യ മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 22 ശതമാനം കമ്പനികളും പ്ലാറ്റ് ഫോമില്‍ സജീവമാണ്. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 178 ജീവനക്കാരെ പുതുതായി നിയമിച്ചു. മൊത്തം ജീവനക്കാരുടെ എണ്ണം 4583 ആയി.
5. മാര്‍ച്ച് പാദത്തില്‍ 2.52 കോടി വെബ് സൈറ്റ് സന്ദര്‍ശനങ്ങള്‍ ഉണ്ടായി. അതില്‍ 2.2 കോടി ബിസിനസ് അന്വേഷണങ്ങളായിരുന്നു.
6. വരുമാനത്തില്‍ 2023 -24 ല്‍ 26 ശതമാനം വളര്‍ച്ച. 2024 -25 ല്‍ 22 ശതമാനം വളര്‍ച്ച കൈവരിച്ചേക്കും. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഈ വര്‍ഷം 8 ശതമാനം പ്രതീക്ഷിക്കുന്നു.
7. ലാഭവിഹിതം 20 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 1 :1 അനുപാതത്തില്‍ അവകാശ ഓഹരികളും പ്രഖ്യാപിച്ചിട്ടുണ്ട്
8. നിലവില്‍ കമ്പനിക്ക് പ്ലാറ്റിനം വരിക്കാരെ കൂടുതല്‍ ആകര്‍ഷിച്ച് ആദായം വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -5960 രൂപ
നിലവില്‍ 5452.
Stock Recommendation by HDFC സെക്യൂരിറ്റീസ്

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it