Begin typing your search above and press return to search.
ജി20 ഉച്ചകോടിയും ക്രിക്കറ്റും ടൂറിസം സീസണും, ഈ ഹോട്ടല്‍ ഓഹരി മുന്നേറ്റത്തില്‍
താജ്, വിവാന്റ, ജിഞ്ചര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള ഹോട്ടല്‍ കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (Indian Hotels Company Ltd). കഴിഞ്ഞ 5 വര്‍ഷത്തിനിടെ 50 പുതിയ ഹോട്ടലുകള്‍ ആരംഭിച്ചു. ജി-20 ഉച്ചകോടിയും വേള്‍ഡ് കപ്പ് ക്രിക്കറ്റും വിനോദ സഞ്ചാര സീസണിന്റെ ആരംഭവുമൊക്കെ ഹോട്ടല്‍ മുറികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത് കൊണ്ട് ഈ ഓഹരിയില്‍ മുന്നേറ്റമുണ്ട്:
1. 2023-24 ജൂണ്‍ പാദത്തില്‍ 11 പുതിയ ഹോട്ടലുകള്‍ തുടങ്ങാന്‍ ധാരണയായി. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവിലുള്ള 7 ഹോട്ടല്‍ നവീകരിക്കുകയാണ്. ഇത് കൂടാതെ ജൂണ്‍ പാദത്തില്‍ 5 പുതിയ ഹോട്ടലുകള്‍ ആരംഭിച്ചു. 2023-24ല്‍ 20 പുതിയ ഹോട്ടലുകള്‍ പ്രവർത്തനം ആരംഭിക്കും.
2. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ നടന്നത് താജ് ഹോട്ടലിലായത് കൊണ്ട് മുറികള്‍ ഏതാനം ദിവസങ്ങള്‍ കൊണ്ട് പൂര്‍ണമായും വിറ്റു തീര്‍ന്നു. സെപ്റ്റംബറില്‍ പാനീയങ്ങളും ഭക്ഷണവും വളരെ അധികം വിറ്റഴിഞ്ഞു.
3. ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്ന താജ് സാറ്റ്‌സ് (Taj SATS) 205 കോടി രൂപ റെക്കോഡ് വരുമാനം നേടി. കുറഞ്ഞ നിരക്കില്‍ മുറികള്‍ നല്‍കുന്ന ജിഞ്ചര്‍ ഹോട്ടലുകളുടെ വരുമാനം ആദ്യമായി 100 കോടി കടന്നു. 7 ജിഞ്ചര്‍ ഹോട്ടലുകള്‍ പുതുക്കി പണിയുകയാണ്.
4. ബ്രാന്‍ഡുകള്‍, ആസ്തികള്‍ എന്നിവ ശക്തിപ്പെടുത്താനായി കൂടുതല്‍ നിക്ഷേപം നടത്തുന്നതിനാല്‍ 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 17% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റാദായം 27% ഉയരാം.
5. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന 10 നഗരങ്ങളില്‍ 6 എണ്ണത്തിലും സ്റ്റേഡിയത്തിന് 5-6 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിക്ക് ഹോട്ടലുകള്‍ ഉണ്ട്. കാണികള്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യും.
ആഭ്യന്തര വിനോദ സഞ്ചാരവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടല്‍ വ്യവസായം 2023-24ല്‍ അഭിവൃദ്ധിപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 492 രൂപ
നിലവില്‍ വില - 416 രൂപ
Stock Recommendation by Sharekhan by BNP Paribas
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos