Begin typing your search above and press return to search.
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് പറന്ന് ഇന്‍ഡിഗോ, ഓഹരി 17 ശതമാനം ഉയരാം
കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനമാണ് ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ (InterGlobe Aviation Ltd-IndiGo). ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 54 ശതമാനം വിഹിതം ഈ സ്വകാര്യ കമ്പനിക്കാണ്. 2022-23 ല്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിട്ട പശ്ചാത്തലത്തില്‍ ഈ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഓഹരിയുടെ സാധ്യതകള്‍ നോക്കാം:
1.2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനം 76 ശതമാനം വര്‍ധിച്ച് 14,161 കോടി രൂപയായി. 2022 -23 മാര്‍ച്ച് പാദത്തില്‍ ലാഭം 919 കോടി രൂപ. 2021 -22 മാര്‍ച്ച് പാദത്തില്‍ 1,680 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ശേഷി വിനിയോഗം 84.2 ശതമാനമാണ്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചും കൂടുതല്‍ ആദായം നേടി.
2. യാത്രക്കാരുടെ എണ്ണത്തില്‍ 55.3 ശതമാനം വര്‍ധന ഉണ്ടായി.ഉല്ലാസ, കോര്‍പ്പറേറ്റ് യാത്രകള്‍ വര്‍ധിച്ചത് കമ്പനിക്ക് നേട്ടമായി.
3. രണ്ടു പുതിയ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തു. 2023 -24 ല്‍ 40 മുതല്‍ 50 പുതിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വാടകയ്ക്ക് എടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവില്‍ 304 വിമാനങ്ങളാണ് സര്‍വീസ് നടത്താന്‍ ഉപയോഗിക്കുന്നത്.
4. തെക്ക് കിഴക്ക് ഏഷ്യ, ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്‍ഡിഗോ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
5. 2022 -23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 17 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. മേയ് മാസത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തുമായി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ, കൊല്‍ക്കത്ത, മുംബൈ, ഭുവനേശ്വര്‍, പോര്‍ട്ട് ബ്‌ളയര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ഇന്ത്യയും മധ്യ കിഴക്ക് രാജ്യങ്ങളുമായി നേരിട്ടുള്ള 6 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു.വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാകും.
മുംബൈ ഇസ്താന്‍ബുള്‍ റൂട്ടില്‍ ബോയിങ് 777 വലിയ വിമാനമാണ് സേവനത്തിന് ഉപയോഗിക്കുന്നത്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചും ഇന്ധന ചെലവ് കുറച്ചും ശേഷി വിനിയോഗം വര്‍ധിപ്പിച്ചും ഇന്‍ഡിഗോ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില :2679 രൂപ
നിലവില്‍ : 2290 രൂപ.
Stock Recommendation by Geojit Financial Services
(Equity investing is subject to market risk. Always do your own research before Investing)
Next Story
Videos